---
title: "#Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ  പ്രവർത്തനമാരംഭിച്ചു  "
english_title: "#Medicines #Maniyur #Branch #Malabar #Gold #Thanal #Pharmacy #started #operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251971/medicines-maniyur-branch-malabar-gold-thanal-pharmacy-started-operations"
published_at: "2024-11-26T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e64884ff2_pharmacy.jpg"
keywords: []
---

# #Malabargoldthanalpharmacy | മരുന്നുകൾ വിലക്കുറവിൽ; മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ  പ്രവർത്തനമാരംഭിച്ചു  

> **Lead Summary:** മണിയൂർ: ബ്രാൻഡഡ് മരുന്നുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ ഹൈസ്‌കൂളിന് മുൻവശം പ്രവർത്തനം ആരംഭിച്ചു.

## Article Content

മണിയൂർ: ബ്രാൻഡഡ് മരുന്നുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ മണിയൂർ ശാഖ ഹൈസ്‌കൂളിന് മുൻവശം പ്രവർത്തനം ആരംഭിച്ചു.

> മണിയൂർ "കാരുണ്യം " പാലിയേറ്റിവുമായി സഹകരിച്ചാണ് ഇവിടെ ഫാർമസി പ്രവർത്തിക്കുക.

കുറ്റ്യാടി എം എൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ശോഭന ടി .പി ആദ്യ വില്പന ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് അധ്യക്ഷനുമായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയപ്രഭ ,പ്രമോദ് മൂഴിക്കൽ, അമ്മദ് പി.കെ, കെ വി സത്യൻ മാസ്റ്റർ, ഹമീദ് എം കെ, ബാബു സി ടി, പറമ്പത് കുഞ്ഞബ്ദുള്ള, റഷീദ് മാസ്റ്റർ പി .കെ തുടങ്ങിയവർ സംസാരിച്ചു .

അജ്‌മൽ പി .പി സ്വാഗതം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ചു കാരുണ്യം പാലിയേറ്റീവും വടകര സഹകരണ ആശുപത്രിയും ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി.

മലബാർ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് തണൽ നടത്തുന്ന ഫാർമസിയിൽ ഇംഗ്ലീഷ് മരുന്നുകൾക്ക് 20 % മുതൽ 50 % വരെ വില കിഴിവ് ലഭിക്കുന്നുണ്ട്.

ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും,കിഡ്നി സംബന്ധമായ അസുഖങ്ങൾക് കഴിക്കുന്ന TAKFA, MYCEPT, MYCOFIT, CINACET ,തുടങ്ങിയ മരുന്നുകളും, ഡയാലിസിസ് രോഗികൾ ഉപയോഗിക്കുന്ന ബ്ലഡ്‌ ട്യൂബും, ഡയലൈസറുകളും കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾക് കഴിക്കുന്ന മരുന്നുകളും ഇൻഹേലർ, നെബുലൈസർ, ഡയപ്പറുകൾ എന്നിവയും മിതമായ വിലയിൽ ലഭിക്കുന്നതാണ്. 

ഇൻസുലിൻ ഇൻജെക്ഷൻ എന്നിവക്കു 10% മുതൽ 60% വരെ വില കുറവ് ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251971/medicines-maniyur-branch-malabar-gold-thanal-pharmacy-started-operations)