---
title: "#NationalHighwaydevelopment | ദേശീയപാത വികസനം; മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും"
english_title: "#National #Highway #Development #mukkali #Railway #station #problems #solved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251984/national-highway-development-mukkali-railway-station-problems-solved"
published_at: "2024-11-26T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ebf6d1a28_kk_rema_mla.jpg"
keywords: []
---

# #NationalHighwaydevelopment | ദേശീയപാത വികസനം; മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും

> **Lead Summary:** **അഴിയൂർ : **ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തി കാരണം വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് പ്രയാസം അനുഭവിക്കുന്നത്.

## Article Content

**അഴിയൂർ : **ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തി കാരണം വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് പ്രയാസം അനുഭവിക്കുന്നത്.

ഈ ഭാഗങ്ങൾ കെ.കെ രമ എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും സന്ദർശിച്ചു.

സന്ദർശനത്തിൽ പ്രശനങ്ങൾക്ക് പരിഹാരം കാണാൻ തീരുമാനമായി.

ടോൾ ബൂത്ത് സ്ഥാപിക്കുന്ന പ്രദേശത്തെ പരിസരവാസികളുടെ യാത്ര പ്രശ്നങ്ങൾ എം പി. ഹൈവേ അതോറിറ്റി എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും.

പുതിയ പാതയിൽ നിന്നും പഴയ റോഡിലേക്ക് ഇറങ്ങുന്ന ഭാഗം റീ ടാറിംങ്ങ് നടത്താനും മുക്കാളി റെയിൽവേ സ്റ്റേഷൻ റോഡ് പഴയപടി താർ ചെയ്ത് ഗതാഗത സൗകര്യമൊരുക്കാനും തീരുമാനമായി.

ചോമ്പാല എൽ.പി. സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗം അതിർ നിർണയിച്ച് കോമ്പൗണ്ട് വാൾ കെട്ടും. 

എം എൽ എ യുടെ ഫണ്ട് അനുവദിച്ച് ട്രൈനേജ് ഇല്ലാത്ത ഭാഗത്ത് ട്രൈനേജ് നിർമ്മിക്കാനും, അടിപാതയിലേക്ക് മഴ കാലത്ത് വെള്ള കെട്ട്' ഒഴിവാക്കാൻ ആവശ്യമായ പ്രവർത്തം സമയബന്ധിതമായി പൂർത്തിയാക്കാനും ധാരണയായി.

ഏ.ടി. ശ്രീധരൻ, കെ. പി. ജയകുമാർ, ഹാsരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, പി.കെ. പ്രീത,പി.പി. ശീധരൻ, കെ.പി. വിജയൻ, പ്രദീപ് ചോമ്പാല ഏ.ടി. മഹേഷ്, പി.കെ. രാമചന്ദ്രൻ, ടി.സി. തിലകൻ എന്നിവരും വഗാഡ് കമ്പനി പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251984/national-highway-development-mukkali-railway-station-problems-solved)