---
title: " #Parade | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് "
english_title: "#Student #Police #Cadet #Passing #Out #Parade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252001/student-police-cadet-passing-out-parade"
published_at: "2024-11-26T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745f62cf39dd_parade.jpg"
keywords: []
---

#  #Parade | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് 

> **Lead Summary:** **വടകര: **മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 44 സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്, സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.

## Article Content

**വടകര: **മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 44 സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്, സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.രാഘവന്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് മൂഴിക്കൽ പയ്യോളി സബ് ഇന്‍സ്പെക്ടര്‍ ജയദാസന്‍, എസ്.പി.സി എ.ഡി.എന്‍.ഒ സുനില്‍ കുമാര്‍, പ്രിന്‍സിപ്പാള്‍ കെ.വി.അനില്‍ കുമാര്‍, പ്രധാനാധ്യാപകന്‍ രാജീവന്‍ വളപ്പില്‍ കുനി, പി.ടി.എ പ്രസിഡണ്ട് സുനില്‍ മുതുവന, രാജീവ് മേമുണ്ട, ഗാർഡിയൻ എസ് പി.സി പ്രസിഡണ്ട് ഹരിദാസൻ എന്നിവര്‍ പങ്കെടുത്തു.

എസ്.പി.സി സി.പി.ഒ മാരായ ബ്രിജേഷ്.വി.പി, ടി.പി.ഷീബ, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ രഘുനാഥ്, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252001/student-police-cadet-passing-out-parade)