---
title: "#jaundice | മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിദ്യർത്ഥികൾ"
english_title: "#jaundice #Students #leading #defense #activities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252006/jaundice-students-leading-defense-activities"
published_at: "2024-11-26T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745fc7673b79_manjappitham.jpg"
keywords: []
---

# #jaundice | മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിദ്യർത്ഥികൾ

> **Lead Summary:** **തോടന്നൂർ: **മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മുന്നിട്ടിറങ്ങി വിദ്യാർത്ഥികളും.

## Article Content

**തോടന്നൂർ: **മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മുന്നിട്ടിറങ്ങി വിദ്യാർത്ഥികളും.

തോടന്നൂർ യു.പി.സ്കൂളിലെ ജെ.ആർ.സി.യൂണിറ്റിലെ അംഗങ്ങളും അധ്യാപകരും ആണ് മഞ്ഞപ്പിത്ത രോഗ ബോധവൽക്കരണവുമായി രംഗത്തിറങ്ങിയത്.

സ്കൂൾ, പരിസരത്തെ വീടുകൾ, തോടന്നൂർ ടൗൺ, സർക്കാർ ഒഫീസുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ നേരിൽ കണ്ട് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

തോടന്നൂർ ടൗണിലെ ഹോട്ടലുകൾ, കൂൾ ബാർ എന്നിവിടങ്ങളിൽ മഞ്ഞപ്പിത്ത രോഗ ബോധവൽക്കരണ ലഘുലേഖ പതിച്ചു.

പ്രധാനാധ്യാപകൻ സി.ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു.

വി.കെ.സുബൈർ, ടി.വി.പ്രകാശൻ, ജെ.ആർ.സി. കേഡറ്റുകളായ ഹാജിറ സി.കെ, മയൂഖ .ഇ.പി, അധ്യാപകരായ മനു റാം ആർ, വിഷ്ണു .പി,മുഹമ്മദ് അൽത്താഫ്, ദിവ്യ. എം, അതുല്യ കെ, അഫീഫ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252006/jaundice-students-leading-defense-activities)