---
title: "#SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും"
english_title: "#SV #award #Dr #VIdris #PTK #Shamir"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252192/sv-award-dr-vidris-ptk-shamir"
published_at: "2024-11-27T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674700f41f331_award.jpg"
keywords: []
---

# #SVaward | എസ് വി പുരസ്കാരം ഡോ: വി. ഇദ്രീസിനും പി.ടി.കെ ഷമീറിനും

> **Lead Summary:** **വടകര: **ഇത്തവണത്തെ എസ് വി അബ്ദുള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾക്ക് ഡോ : വി. ഇദ്രീസും പിടികെ ഷമീറും അർഹരായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **ഇത്തവണത്തെ എസ് വി അബ്ദുള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾക്ക് ഡോ : വി. ഇദ്രീസും പിടികെ ഷമീറും അർഹരായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ -ജീവകാരുണ്യ മേഖലയിൽ നടത്തുന്നസമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോ: വി ഇദ് രീസിനെ പുരസ്ക്കാരത്തിനായി തെരെഞ്ഞെടുത്തത്.പ്രവാസ മേഖലയിലെ നിസ്വാർത്ഥ സേവനത്തിനാണ് മസ്ക്കത്ത് ഇന്ത്യൻ സ്കൂൾവൈസ് ചെയർമാൻ കൂടിയായ പി.ടി.കെ ഷമീറിനെ അവാർഡിനായി തെരെഞ്ഞെടുത്തത്.

ഈ വർഷത്തെ എസ്.വി അനുസ്മരണത്തിന്റെ ഭാഗമായി മാധ്യമ സെമിനാറും കോളേജ് യൂണിയൻ സാരഥികൾക്കുള്ളഅനുമോദനവും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.

സമകാലിന ഇന്ത്യൻ സാഹചര്യത്തിൽ ഇനി രക്ഷ മാധ്യമങ്ങളോ എന്ന വിഷയത്തിൽ ഈ മാസം 22ന് വടകര സാംസ്കാരിക ചത്വരത്തിലാണ് മാധ്യമ സെമിനാർ സംഘടിപ്പിക്കുക.

വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം സി വടകര എസ്‌ വി ഫൗണ്ടേഷൻ പ്രസിഡണ്ട് എം.ടി അബ്ദുസ്സലാം,സെക്രട്ടറി പ്രൊഫസർ കെ കെ മഹമൂദ്, ജോ: സെക്രട്ടറി കെ.ടി. യൂനുസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252192/sv-award-dr-vidris-ptk-shamir)