ചോമ്പാല:(vatakara.truevisionnews.com) ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ സംഘടനകളും.
ദേശീയ പാതയിൽ മുക്കാളി മുതൽ ചോമ്പാൽ ബ്ലോക്ക് ഓഫീസ് വരെ സർവ്വീസ് റോഡോ ബദൽ സംവിധാനമോ നിഷേധിച്ച ദേശീയപാത അതോറിറ്റിയുടെ തല തിരിഞ്ഞ നയത്തിനെതിരെയാണ് പ്രതിഷേധിക്കാൻ യോഗം തിരുമാനിച്ചത്.
സർവ്വീസ് റോഡ് ഇല്ലാതെ പാത വികസനവുമായി മുന്നോട്ട് പോയാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയേണ്ടി വരുമെന്ന് പ്രഖ്യാപിച്ചു.
ടോൾ പ്ലാസകളുടെ പേരിലാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് .
നേരത്തെ സർവ്വിസ് റോസ് സ്ഥാപിക്കമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ സമിതി രൂപികരിച്ചിരുന്നു.
തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് ,,ദേശീയ പാത അതോററ്ററി പ്രോജക്റ്റ് ഡയറക്ടർ, അന്നത്തെ എം പി കെ മുരളിധരൻ , കെ കെ രമ എം എൽ എ, അടക്കം ചോമ്പാലിൽ എത്തിയിരുന്നു.
യാത്രക്കായി ബദൽ സംവിധാനം ഉറപ്പ് നൽക്കിയിരുന്നു. എന്നാൽ അധികൃതർ ഈ കാര്യത്തിൽ പിന്നോട്ട് പോയതായി യോഗം ചുണ്ടിക്കാട്ടി.
ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു.
എ ടി മഹേഷ്, കെ പി ജയകുമാർ, കെ പി വിജയൻ, പ്രദീപ് ചോമ്പാല, കെ പി ഗോവിന്ദൻ, ഒ ബാലൻ, എം പി ശശി തുടങ്ങിയവർ സംസാരിച്ചു.
#National #Highway #Development #Chombal #residents #should #not #denied #freedom #movement