---
title: "#Rationcard | ഡിസംബർ 10 വരെ; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈനായി അപേക്ഷിക്കാം"
english_title: "#Until #December #ten #can #apply #online #convert #ration #card #BPL #category"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252434/until-december-ten-can-apply-online-convert-ration-card-bpl-category"
published_at: "2024-11-28T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748482ad7251__.jpg"
keywords: []
---

# #Rationcard | ഡിസംബർ 10 വരെ; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈനായി അപേക്ഷിക്കാം

> **Lead Summary:** **വടകര: **റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

## Article Content

**വടകര: **റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (ബിപിഎൽ-പിങ്ക്) മാറ്റുന്നതിന് അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം.

സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണം.

ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655,

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885,

സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്-0495 2374565,

സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807,

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253,

വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472,

താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252434/until-december-ten-can-apply-online-convert-ration-card-bpl-category)