---
title: "#chiefministerdistressrelieffund | വയനാടിന് കൈത്താങ്ങാവാൻ ഒമാൻ വടകര സൗഹൃദ വേദിയും "
english_title: "#Oman #Vadakara #friendly #venue #Wayanad #lend #chiefminister# distress #relief #fund "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252483/oman-vadakara-friendly-venue-wayanad-lend-chiefminister-distress-relief-fund "
published_at: "2024-11-28T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748842b5dd78_vadakara_souhrudha_kootayma.jpg"
keywords: []
---

# #chiefministerdistressrelieffund | വയനാടിന് കൈത്താങ്ങാവാൻ ഒമാൻ വടകര സൗഹൃദ വേദിയും 

> **Lead Summary:** **വടകര: ** ഒമാനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

## Article Content

**വടകര: ** ഒമാനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

എം. മുകുന്ദൻ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന്റെ അമ്പതാം വാർഷികത്തോടാനുബന്ധിച്ച് മാഹി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സംഭാവന കൈമാറിയത്.

ചടങ്ങിൽ സൗഹൃദവേദി സെക്രട്ടറി സുധീർ ചന്ദ്രോത്ത്, എക്സിക്യൂട്ടീവ് അംഗം കെ. വി. ചന്ദ്രൻ എന്നി രണ്ടു പേർ ചേർന്നാണ് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252483/oman-vadakara-friendly-venue-wayanad-lend-chiefminister-distress-relief-fund )