---
title: "കരാര്‍ കൈമാറി ; ജല്‍ ജീവന്‍ പദ്ധതിയിലൂടെ മണിയൂരില്‍ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പ് വരുത്തും	"
english_title: "The Jal Jeevan project will ensure drinking water for all in Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25253/the-jal-jeevan-project-will-ensure-drinking-water-for-all-in-manipur"
published_at: "2022-02-08T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202953dcd78e_t k asharaf.jpg"
keywords: []
---

# കരാര്‍ കൈമാറി ; ജല്‍ ജീവന്‍ പദ്ധതിയിലൂടെ മണിയൂരില്‍ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പ് വരുത്തും	

> **Lead Summary:** മണിയൂര്‍: എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ത്രി കക്ഷി കരാര്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് ഒപ്പു വെച്ചു. പദ്ധതിയുടെ കരാര്‍ കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രോജക്ട് ഡയരക്ടര്‍ മോഹനന്‍ കോട്ടൂരിന്നു നല്‍കി.

## Article Content

മണിയൂര്‍: എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ത്രി കക്ഷി കരാര്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് ഒപ്പു വെച്ചു. പദ്ധതിയുടെ കരാര്‍ കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രോജക്ട് ഡയരക്ടര്‍ മോഹനന്‍ കോട്ടൂരിന്നു നല്‍കി.

ഗുളികപ്പുഴ പദ്ധതിയുടെ സഹകരണത്തോടെ മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കുടിവെള്ളം ഉറപ്പ് വരുത്തും. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജയപ്രഭ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ ന്മാന്‍ ശശിധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി. ശോഭന, രജനി ടീച്ചര്‍, പ്രഭ പുനത്തില്‍, ടീം ലീഡര്‍ വി.എസ്. വിനീത്, കമ്മ്യൂണിറ്റി ഫെസിലിറേററ്റര്‍ മുഹമ്മദ് ജാസിം തുടങ്ങിയവര്‍ സംസാരിച്ചു

** ജല്‍ ജീവന്‍ മിഷന്‍ പദ്ധതി **

കേന്ദ്രസര്‍ക്കാര്‍ 45% വിഹിതം സംസ്ഥാന സര്‍ക്കാര്‍ 30% വിഹിതം ഗ്രാമപഞ്ചായത്ത് 15% വിഹിതം ആകെ 90% ഗവണ്‍മെന്റ് സബ്‌സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25253/the-jal-jeevan-project-will-ensure-drinking-water-for-all-in-manipur)