---
title: "ചേലക്കാട്  -വില്യാപ്പള്ളി - വടകര റോഡ് വികസനം ;  ഏറ്റെടുക്കേണ്ട സ്ഥലം രേഖപ്പെടുത്തി തുടങ്ങി"
english_title: "Chelakkad-Villappally - Vadakara Road Development; Began recording the area to be acquired"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25258/chelakkad-villappally-vadakara-road-development-began-recording-the-area-to-be-acquired"
published_at: "2022-02-08T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62029d60eff96_e k  vijayan mla.jpg"
keywords: []
---

# ചേലക്കാട്  -വില്യാപ്പള്ളി - വടകര റോഡ് വികസനം ;  ഏറ്റെടുക്കേണ്ട സ്ഥലം രേഖപ്പെടുത്തി തുടങ്ങി

> **Lead Summary:** വില്യാപ്പളളി : പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് - വില്യാപ്പള്ളി വടകര റോഡിന്റെ സ്ഥലം രേഖപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന്‍ നിര്‍വഹിച്ചു. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നവീകരിക്കാന്‍ 58 കോടിരൂപയാണ് വകയിരിത്തിയിട്ടുള്ളത്. വടകര നാഷണല്‍ ഹൈവേയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്.

## Article Content

വില്യാപ്പളളി : പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് - വില്യാപ്പള്ളി വടകര റോഡിന്റെ സ്ഥലം രേഖപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന്‍ നിര്‍വഹിച്ചു. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നവീകരിക്കാന്‍ 58 കോടിരൂപയാണ് വകയിരിത്തിയിട്ടുള്ളത്. വടകര നാഷണല്‍ ഹൈവേയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്.

ഇത് വഴി നാദാപുരം, കുറ്റ്യാടി മേഖലകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വടകരയിലെത്താം. ചേലക്കാട് - വില്യാപ്പള്ളി വടകര റോഡ് നവീകരിക്കുന്നതോടെ സംസ്ഥാന പാതയിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. നാദാപുരം, ആയഞ്ചേരി, പുറമേരി, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തുകളിലൂടെയും വടകര മുനിസിപ്പാലിറ്റിയിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം.സി. സുബൈര്‍, അംഗങ്ങളായ പി.പി. ബാലകൃഷ്ണന്‍, നിഷ മനോജ്, സുനിത എടവലത്തുകണ്ടി, ഉമയ പാട്ടത്തില്‍, ആയിഷ ഗഫൂര്‍, റോഷ്‌ന പിലാക്കാട്ട്, കെ.ആര്‍.എഫ്.ബി എന്‍ജിനിയര്‍ കെ.ആര്‍.വിഷ്ണു, പ്രൊജക്ട് മാനേജര്‍ ലിബിന്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25258/chelakkad-villappally-vadakara-road-development-began-recording-the-area-to-be-acquired)