---
title: "കെ.കെ.രമ എം.എല്‍.എയോട്  പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം "
english_title: "To KK Rema MLA Call to go to Pakistan "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25260/to-kk-rema-mla-call-to-go-to-pakistan"
published_at: "2022-02-08T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202a1d5511ed_media one.jpg"
keywords: []
---

# കെ.കെ.രമ എം.എല്‍.എയോട്  പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം 

> **Lead Summary:** **വടകര:** കെ.കെ.രമ.എം.എല്‍.എയോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം. മീഡിയ വണ്‍ ചാനലിന്റെ വിലക്കുമായി ബന്ധപ്പെട്ട് രമ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന് താഴെയാണ് കമന്റ് വന്നിരിക്കുന്നത്.

## Article Content

**വടകര:** കെ.കെ.രമ.എം.എല്‍.എയോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം. മീഡിയ വണ്‍ ചാനലിന്റെ വിലക്കുമായി ബന്ധപ്പെട്ട് രമ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന് താഴെയാണ് കമന്റ് വന്നിരിക്കുന്നത്.

മാര്‍ട്ടിന്‍ സാവിയോ പത്താന്‍ എന്ന ഐഡിയില്‍ നിന്നാണ് ചേച്ചിക്ക് ഇവിടം പുടിക്കുന്നില്ലെങ്കില്‍ മോള് പാക്കിസ്ഥാനിലോട്ട് വിട്ടോ എന്ന കമന്റുള്ളത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഭരരണകൂടങ്ങളുടെ കടന്നുകയറ്റങ്ങളെ നീതിപീഠവും കണ്ണടച്ച് ശരിവെക്കുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല.

ജനങ്ങള്‍ എന്ത് അറിയേണമെന്നത് ഭരണകൂടങ്ങളല്ല തീരുമാനിക്കേണ്ടത്. പൗരനും രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്കും അവസാനത്തെ അത്താണിയാകേണ്ട നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികള്‍ മാത്രംകേട്ട് വിധികല്‍പിക്കുന്നത് നീതികേടാണ്.

കെ.കെ.രമ ഫേസ്ബുക്ക് പേജില്‍ നിലപാട് വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25260/to-kk-rema-mla-call-to-go-to-pakistan)