---
title: "#SDTU | ഓട്ടോ ഡ്രൈവർക്ക് മർദനം; വടകരയിൽ  പ്രതിഷേധ പ്രകടനം നടത്തി എസ് ഡി ടി യു"
english_title: "#Auto #driver #attack #SDTU #staged #protest #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252633/auto-driver-attack-sdtu-staged-protest-vadakara"
published_at: "2024-11-29T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67497b20a804e_sdtu.jpg"
keywords: []
---

# #SDTU | ഓട്ടോ ഡ്രൈവർക്ക് മർദനം; വടകരയിൽ  പ്രതിഷേധ പ്രകടനം നടത്തി എസ് ഡി ടി യു

> **Lead Summary:** **വടകര: ** എസ് ഡി ടി യു പ്രവർത്തകനായ ഒട്ടോ ഡ്രൈവറേ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: ** എസ് ഡി ടി യു പ്രവർത്തകനായ ഒട്ടോ ഡ്രൈവറേ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

എസ് ഡി ടി യു ഓട്ടോ തൊഴിലാളിയായ അമീർ അബ്ബാസിന് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്.

വടകരയിൽ നിന്നും കാർത്തിക പള്ളിയിലേക്ക് ഓട്ടം വിളിച്ച് കാർത്തികപ്പള്ളി റോഡിൽ വച്ച് ഒരു കാരണവുമില്ലാതെ ഒട്ടോ ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.

അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ വടകര ടൗണിൽ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന് എസ് ഡി ടി യു വടകര ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം, ഓട്ടോ യൂണിറ്റ് കൺവീനർ അൻസാർ അഴിത്തല, റെഹിസ് പി സി, സക്കീർ പി എസ്, യഹിയ മാങ്ങാട്ട് പാറ , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252633/auto-driver-attack-sdtu-staged-protest-vadakara)