വടകര : കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ - മദ്റസ വിരുദ്ധനീക്കം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ എസ് ഡി പി ഐ വടകര നിയോജകമണ്ഡലം വഖഫ് സംരക്ഷണ സമിതി സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ഉദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര നിയമ മന്ദ്രി കിരൺ റിജ്ജു 2024 ഓഗസ്റ്റ് 8ന് പാർലമെന്റിൽ അവതരിപ്പിച്ച ശീതകാല സമ്മേളനത്തിൽ പാസാക്കിയെടുക്കുന്ന കേന്ദ്ര വഖഫ് ഭേദഗതി ബിൽ തികച്ചും ജനാധിപത്യ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഇതിനെതിരെ ജനാധിപത്യ മതേതര ചേരികളിൽ നിന്നും പ്രധിഷേധങ്ങൾ ഉയർന്നു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മോഡറേറ്റർ റഹൂഫ് ചോറോട് വിഷയവതരണം നടത്തി. 40 ലേറെ ഭേദഗതികളിലൂടെ കേന്ദ്ര വഖഫ് നിയമം അട്ടിമറിക്കാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നതെന്ന് ചരിത്രകാരനും മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ്‌മായ MC ഇബ്രാഹിം പറഞ്ഞു
ഭരണഘടന നമുക്ക് നൽകിയ സ്വത്വാധിഷ്‌ട അധികാരത്തെ നിലനിർത്താൻ ശക്തമായ ഇടപെടലുകൾ ആവശ്യമാണ് ഈയൊരു അസമത്വപരമായ നിലപാടിനെതിരെ മുഴുവൻ ജനാതിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്നും ചെറിയ ചെറിയ വിഷയങ്ങളിൽ തർക്കിക്കുന്നതിന് പകരം ഒന്നിച്ചു നിൽക്കാനും ഒന്നിച്ചിരിക്കാനും മുസ്ലിം സമുദായം സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സി കെ കരീം ( INL) സുബൈർ കൗസരി (ഖത്തീബ് അബ്രാർ മസ്ജിദ് ) സഫറുദ്ധീൻ എം ( വെൽഫയർ പാർട്ടി ) ഷംസീർ ചോമ്പാല ( എസ് ഡി പി ഐ ) എന്നിവർ വിഷയത്തെ ആസ്പദമായി സംസാരിച്ചു.
സി എ ഹാരിസ് ( ചെയർമാൻ എസ് ഡി പി ഐ വഖഫ് - മദ്റസ സംരക്ഷണ സമിതി ) അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കെ കെ, നവാസ് വരിക്കോളി എന്നിവർ സംസാരിച്ചു.
സമിതി അംഗങ്ങളായ സജീർ എൻ കെ , സമീർ കുഞ്ഞിപള്ളി, ഷാജഹാൻ കെ വി പി,ഫിയാസ് ടി . ജലീൽ ഇ കെ , സമദ് മാകൂൽ, അൻസാർ യാസിർ, മഷ്ഹൂദ് കെ പി ഷാജഹാൻ പി വി . സാലിം അഴിയൂർ എന്നിവർ സംബന്ധിച്ചു
#SDPI #Vadakara #organized #seminar #Waqf #Protection #Committee