---
title: "#Illuthuthazhekulam | അമൃത് പദ്ധതി; നവീകരിച്ച ഇല്ലത്തുതാഴെ കുളം നാടിന് സമർപ്പിച്ചു"
english_title: "#Amrit #Project; #renovated #Illuthuthazhekulam #dedicated #nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252897/amrit-project-renovated-illuthuthazhekulam-dedicated-nation"
published_at: "2024-11-30T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674acd3c7cdaf_illathuthazhekulam.jpg"
keywords: []
---

# #Illuthuthazhekulam | അമൃത് പദ്ധതി; നവീകരിച്ച ഇല്ലത്തുതാഴെ കുളം നാടിന് സമർപ്പിച്ചു

> **Lead Summary:** വടകര: നഗരസഭ അമൃത് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇല്ലത്തുതാഴെ കുളം നാടിന് സമർപ്പിച്ചു.

## Article Content

വടകര: നഗരസഭ അമൃത് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇല്ലത്തുതാഴെ കുളം നാടിന് സമർപ്പിച്ചു.

കുളം സമർപ്പണവും നഗരസഭ സൗജന്യമായി നീന്തൽ പരിശീലനം നൽകിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധ തിയായ 'ദിശ'യിലെ ജില്ലാ-സം സ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത കായിക പ്രതിഭകൾക്കുള്ള അനു മോദനവും മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

30 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ കുളം നവീകരിച്ചത്.

 കെ രമ എംഎൽഎ അധ്യക്ഷയായി.

നഗരസഭാ വൈസ് ചെയർ മാൻ പി കെ സതീശൻ, ഒ രാജഗോ പാൽ, ടി പി ഗോപാലൻ, ഇ ടി കെ രാഘവൻ, എം ഫൈസൽ, എ വി ഗണേശൻ, എ എസ് സുധീപ് എന്നിവർ സംസാരിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു സ്വാഗതവും സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252897/amrit-project-renovated-illuthuthazhekulam-dedicated-nation)