---
title: "#Subhashchandran | സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' കഥാചർച്ച നാളെ വടകരയിൽ"
english_title: "#SubhashChandran #njanasnanam #story #discussion #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252934/subhashchandran-njanasnanam-story-discussion-tomorrow-vadakara"
published_at: "2024-11-30T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674af294b253f_subash_chandran.jpg"
keywords: []
---

# #Subhashchandran | സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' കഥാചർച്ച നാളെ വടകരയിൽ

> **Lead Summary:** **വടകര : **ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയ അഹിംസാത്മക വിപ്ലവമായ ഉപ്പ് സത്യാഗ്രഹം ഇതിവൃത്തമായി സുഭാഷ് ചന്ദ്രൻ രചിച്ച ജ്ഞാനസ്നാനം കഥയുടെ ഗൗരവപൂർണ്ണമായ വായനക്കും ചർച്ചക്കും വടകര വേദിയാകുന്നു.

## Article Content

**വടകര : **ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയ അഹിംസാത്മക വിപ്ലവമായ ഉപ്പ് സത്യാഗ്രഹം ഇതിവൃത്തമായി സുഭാഷ് ചന്ദ്രൻ രചിച്ച ജ്ഞാനസ്നാനം കഥയുടെ ഗൗരവപൂർണ്ണമായ വായനക്കും ചർച്ചക്കും വടകര വേദിയാകുന്നു.

ഞായറാഴ്ച വൈകിട്ട് 4ന് വടകര മുൻസിപ്പൽ പാർക്കിൽ കഥാകാരൻ കഥയുടെ രചനാ വിശേഷങ്ങൾ ആസ്വാദകരുമായി പങ്ക് വെക്കും.

വടകര സഹൃദയ സംഘമാണ് വേദിയൊരുക്കുന്നത്. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധികരിച്ച ജ്ജാനസ്നാനം ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്.

കഥയും പഠനങ്ങളുമായി മാതൃഭൂമി ബുക്സ് പുസ്തകമായും പുറത്തിറക്കി.

വിടി മുരളി അധ്യക്ഷനാകുന്ന ചടങ്ങിൽ 'സുബാഷ് ചന്ദ്രന്റെ രചനാലോകം 'വിഷയത്തിൽ കെടി ദിനേശ് സംസാരിക്കും.

'ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ദാർശനികാടിത്തറ ' വിഷയത്തിൽ പിഹരീന്ദ്രനാഥും 'ചരിത്രവും ഭാവനയും ' വിഷയത്തിൽ സജയ് കെ വി യും സംസാരിക്കും.

തുടർന്നു സുബാഷ് ചന്ദ്രൻ കഥയുടെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രിയ പരിസരങ്ങളെക്കുറിച്ചു വായനക്കാരുമായി സംവദിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252934/subhashchandran-njanasnanam-story-discussion-tomorrow-vadakara)