വടകര: (vatakara.truevisionnews.com) പട്ടിണി രഹിത കേരളത്തിന് ജീവിത വഴി തുറക്കാനുള്ള സംസ്ഥാന സർക്കാറിൻ്റെ ശ്രമത്തിന് പിന്തുണയുമായി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്.
അതിദരിദ്രർക്കുള്ള ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷിനുകൾ വിതരണം ചെയ്ത് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്.
പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന 70 കുടുംബങ്ങളിൽ 62 കുടുംബങ്ങളെ അതിദരിദ്ര മുക്തമായി വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രഖ്യാപിച്ചു.
ശേഷിക്കുന്ന 8 കുടുംബങ്ങൾ സ്ഥലത്ത് ഇല്ലാത്തതും പഞ്ചായത്ത് പരിധിക്ക് പുറത്തും കുടുംബങ്ങളുടെ വീടുകളിൽ താമസിക്കുന്നവരുമാണ്.
സ്വയം തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടുകൂടി 10 കുടുംബങ്ങൾക്ക് തയ്യൽ മെഷിനുകൾ വിതരണം ചെയ്തു.
#Villypally #panchayath #provided #sewing #machines #under #Ujjeevanam #project