വടകര : (vatakara.truevisionnews.com) കടത്തനാടിൻ്റെ കാണാപ്പുറങ്ങൾ എന്ന ചരിത്ര പുസ്തകം രചിച്ച് സംസ്ഥാന ഭാഷാ സാഹിത്യ കലാസംഘത്തിൻ്റെ "ചരിത്രാന്വേഷി സാഹിത്യ പുരസ്കാരം " നേടിയ കവിയും നാടകകൃത്തുമായ എടയത്ത് ശശീന്ദ്രനെ ആദരിച്ചു.
പുത്തൂർ ചെറുശ്ശേരി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് നൽകിയത്.
സംസ്ഥാന ലൈബ്രറി കൗൺസിൽ ജോ: സിക്രട്ടറി മനയത്ത് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് വി.പി. നാണു അധ്യക്ഷനായി.
പ്രസാദ് വിലങ്ങിൽ, രാജൻ പറമ്പത്ത്, ഒ രാഘൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാജീവൻ പുതുക്കുടി സ്വാഗതവും പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
#Edayathsasheendran #honored #History #Researcher #Literary #Award