വടകര : (vatakara.truevisionnews.com) എയർ കണ്ടീഷൻ ആൻ്റ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി കക്ഷി രാഷ്ട്രീയത്തിനും അതീതമായി പ്രവർത്തിക്കുന്ന എച്ച് വി എ സി ആർ എംപ്ലോയീസ് അസ്സോസിയേഷൻ 10-ാമത് ജില്ലാ സമ്മേളനം നാളെ വടകരയിൽ.
വടകര മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന പ്രസിഡണ്ട് ശിവകുമാർ ആർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറല് സെക്രടറി മനോജ് കെ ആർ , ട്രഷറർ റൂബി എസ്, അബൂബക്കർ സിദ്ദീഖ്, സുരേന്ദ്രൻ കെ എ, ദീപേഷ് പി ടി,വി പാർത്ഥസാരഥി, എ അനിൽകുമാർ എന്നിവർ പങ്കെടുക്കും.
കോർപ്പറേറ്റ് ഏജൻസികളുടെ രൂക്ഷമായ കടന്നുകയറ്റം ഈ മേഖലയെ കവർന്നെടുക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ്.
ഓൺലൈൻ സർവ്വീസ് മേഖലയുടെ കടന്നുകയറ്റവും ഉപഭോക്താക്കളെ പറ്റിച്ച് പണം തട്ടുന്ന രീതിയും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഇവർക്കെതിരെ നമ്മൾ ഉണർന്ന് പ്രവർത്തിച്ച് ഈ തൊഴിൽ മേഖലയെ സംരക്ഷിക്കാൻ സംഘടന ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു.
#HVACR #district #conference #tomorrow #Vadakara