---
title: "കെഎംസിസി ബഹ്‌റൈന്‍ അല്‍അമാന സാമൂഹിക  സുരക്ഷാ പദ്ധതി ; കോട്ടപ്പള്ളി സ്വദേശിക്ക്  5 ലക്ഷം കൈമാറി"
english_title: " KMCC Bahrain Al Amana Social Security plan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25393/kmcc-bahrain-al-amana-social-security-plan"
published_at: "2022-02-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203922eb9663_kmcc photo.jpg"
keywords: []
---

# കെഎംസിസി ബഹ്‌റൈന്‍ അല്‍അമാന സാമൂഹിക  സുരക്ഷാ പദ്ധതി ; കോട്ടപ്പള്ളി സ്വദേശിക്ക്  5 ലക്ഷം കൈമാറി

> **Lead Summary:** മനാമ: കെഎംസിസി ബഹ്‌റൈനിന്റെ പ്രവാസി സുരക്ഷാ പദ്ധതിയായ അല്‍അമാന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ അടുത്തിടെ ബഹ്‌റൈനില്‍ മരണപ്പെട്ട വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തുക കുടുംബത്തിന് നല്‍കുന്നതിന് വേണ്ടി കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന സെക്രെട്ടറി എ പി ഫൈസല്‍ സിത്ര ഏരിയ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് മനാഫ് കരുനാഗപ്പള്ളിയെ ഏല്‍പ്പിച്ചു.

## Article Content

മനാമ: കെഎംസിസി ബഹ്‌റൈനിന്റെ പ്രവാസി സുരക്ഷാ പദ്ധതിയായ അല്‍അമാന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ അടുത്തിടെ ബഹ്‌റൈനില്‍ മരണപ്പെട്ട വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തുക കുടുംബത്തിന് നല്‍കുന്നതിന് വേണ്ടി കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന സെക്രെട്ടറി എ പി ഫൈസല്‍ സിത്ര ഏരിയ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് മനാഫ് കരുനാഗപ്പള്ളിയെ ഏല്‍പ്പിച്ചു.

ചടങ്ങില്‍ അല്‍അമാന സാമൂഹിക സുരക്ഷ സ്‌കീം ജനറല്‍ കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന സെക്രട്ടറിമാരായ ഒകെ ഖാസിം, റഫീഖ് തോട്ടക്കര ,അല്‍അമാന മെമ്പര്‍ റിയാസ് കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്.

പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപവരെയും പ്രതിമാസ പെന്‍ഷന്‍ പദ്ധതിയിലൂടെ മാസാന്തം നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്. കോവിഡ് കാലത്തു നാട്ടില്‍ പ്രയസത്തിലായ നൂറുക്കണക്കിന് അല്‍ അമാന മെമ്പര്മാര്ക്ക് 5000രൂപ വീതം സഹായം നല്‍കിയിട്ടുണ്ട് .

പ്രവാസികളുടെ സമൂഹിക സുരക്ഷാ മുന്‍ നിര്‍ത്തിയാണ് കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അല്‍ അമാനയിലൂടെ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്‌റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25393/kmcc-bahrain-al-amana-social-security-plan)