---
title: "#StateBudget | സംസ്ഥാന ബജറ്റ്; കല്ലറക്കൽ തോട് ഡ്രൈനെജ് കം ഫുട്പാത്ത് യാഥാർത്യമാകുന്നു "
english_title: "#State #Budget #Kallarakkal #Thot #drainage #cum #footpath #reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/254031/state-budget-kallarakkal-thot-drainage-cum-footpath-reality"
published_at: "2024-12-05T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675126526f0c0_KKRAMA.jpg"
keywords: []
---

# #StateBudget | സംസ്ഥാന ബജറ്റ്; കല്ലറക്കൽ തോട് ഡ്രൈനെജ് കം ഫുട്പാത്ത് യാഥാർത്യമാകുന്നു 

> **Lead Summary:** **ചോറോട്: **സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് കല്ലറക്കൽ തോട് ഡ്രൈനെജ് കം ഫുട്പാത്ത് യാഥാർത്ഥ്യമാകുന്നു.

## Article Content

**ചോറോട്: **സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് കല്ലറക്കൽ തോട് ഡ്രൈനെജ് കം ഫുട്പാത്ത് യാഥാർത്ഥ്യമാകുന്നു.

ചോറോട് പഞ്ചായത്തിലെ 20,21 വാർഡുകളിലൂടെ കടന്നു പോകുന്ന കല്ലറക്കൽ തോട് ഡ്രൈനെജ് കം ഫുട്പാത്ത് നിർമ്മാണത്തിനായി ഒന്നര കോടിയാണ് അനുവദിച്ചത്.പദ്ധതി പ്രവർത്തി ഉദ്ഘാടനം വടകര എം.എൽ.എ കെ.കെ. രമ നിർവഹിച്ചു. ഏറെ കാലമായുള്ള പ്രദേശവാസികളുടെ വലിയ ആവശ്യങ്ങളിൽ ഒന്നാണ് യഥാർഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.

വാർഷിക ബജറ്റിൽ നിന്നും നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾ മുൻനിർത്തി എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾക്ക് നിശ്ചിത തുക അനുവദിച്ചു കിട്ടും.കല്ലറക്കൽ ഡ്രൈനെജ് കം ഫുട്പത്തിന്റ ഗൗരവം മനസിലാക്കിയാണ് ഈ പ്രവൃത്തി ബജറ്റ് ഫണ്ടിലേക്ക് നിർദ്ദേശിച്ചതെന്നും ഇപ്പോൾ ഇതിന്റെ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കെ.കെ രമ എം.എൽ.എ കൂട്ടിച്ചേർത്തു.

ചോറോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.പി അബൂബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീർ ഹബി പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വടകര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്യാമള കൃഷ്ണാർപിതം, വാർഡ് മെമ്പർ ആബിദ.എൻ.സി, സി.വി ബാബുകൺവീനർ , വിസി ഇഖ്ബാൽ,അഡ്വക്കേറ്റ് നജ്മൽ പി ടി കെ ,സദാശിവൻകെ കെ , മഹമൂദ് വിപി എന്നിവർ സംസാരിച്ചു. കമ്മറ്റിയുടെ ചെയർമാൻ ലത്തീഫ്.പി.പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/254031/state-budget-kallarakkal-thot-drainage-cum-footpath-reality)