---
title: "#vellikulangaralpschool | മുത്തുക്കുടയും ശിങ്കാരിമേളവും;  വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദിക്ക് തുടക്കമായി"
english_title: "#Vellikulangara #LP #school #centenary #begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/254169/vellikulangara-lp-school-centenary-begun"
published_at: "2024-12-05T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751b3eba22fc_vellikulangara.jpg"
keywords: []
---

# #vellikulangaralpschool | മുത്തുക്കുടയും ശിങ്കാരിമേളവും;  വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദിക്ക് തുടക്കമായി

> **Lead Summary:** **വടകര: **വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുത്തുക്കുടയും ശിങ്കാരിമേളവും വിവിധ കലാരൂപങ്ങളുമായി ടൗണിൽ വർണ്ണശബളമായ വിളംബര യാത്ര വിളംബരയാനം നടന്നു.

## Article Content

**വടകര: **വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുത്തുക്കുടയും ശിങ്കാരിമേളവും വിവിധ കലാരൂപങ്ങളുമായി ടൗണിൽ വർണ്ണശബളമായ വിളംബര യാത്ര വിളംബരയാനം നടന്നു.

അംഗനവാടി കുട്ടികൾ , സ്കൂൾ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , രക്ഷിതാക്കൾ , പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അദ്ധ്യപകർ , സ്വാഗതസംഘം പ്രവർത്തകർ എന്നിവർ അണിനിരന്നു. 

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജിത്ത് , സ്വാഗത സംഘം ചെയർമാൻ ജൗഹർ വെളളികുളങ്ങര , ജനറൽ കൺവീനർ കെ.പി. ഉഷ , കെ. അശോകൻ , കുഞ്ഞിക്കണ്ടി കുമാരൻ, വി . പി. രാഘവൻ , മജീദ് ഹാജി , പി.പി. രാജൻ , ബാബു പറമ്പത്ത് , എം. രാമചന്ദ്രൻ , ബാബു പൂളക്കൂൽ , വി.പി. സുരേന്ദ്രൻ , പി.പി. രാജു , എം. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ശതാബ്ദി ഉദ്ഘാടന പ്രഖ്യാപനവും നടത്തും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.

2025 ഏപ്രിൽ വരെ നീളുന്ന വിവിധ പരിപാടികൾ ശതാബ്ദിയുമായി ബന്ധപ്പെട്ട് നടത്തപ്പെടും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/254169/vellikulangara-lp-school-centenary-begun)