---
title: "അര്‍ദ്ധരാത്രിയില്‍  കുട്ടൂലി കനാലില്‍ മാലിന്യം തള്ളി കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത്"
english_title: "The panchayat has said that it will take strict action by dumping waste in the canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25422/the-panchayat-has-said-that-it-will-take-strict-action-by-dumping-waste-in-the-canal"
published_at: "2022-02-09T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203abd7683dc_waste photo.jpg"
keywords: []
---

# അര്‍ദ്ധരാത്രിയില്‍  കുട്ടൂലി കനാലില്‍ മാലിന്യം തള്ളി കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത്

> **Lead Summary:** ചോറോട് :ചോറോട് മലോല്‍ മുക്ക് റോഡിലെ കുട്ടൂലി പാലത്തില്‍ നിന്നും കനാല്‍വെള്ളത്തിലേക്ക് ഭക്ഷണ അവശിഷ്ടങ്ങളടങ്ങിയ മാലിന്യം തള്ളി. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇരുചക്രവാഹനത്തിലെത്തി ഒരു ചാക്ക് മാലിന്യം വെള്ളത്തിലേക്ക് എറിഞ്ഞത്. നിരോധ്, മുടി മാലിന്യം, മദ്യക്കുപ്പി, ഭക്ഷണ അവശിഷ്ടങ്ങള്‍, പാം പേഴ്‌സ് അടങ്ങിയ മാലിന്യക്കളാണിതിലുള്ളത്.വടകര നഗരസഭയിലെ പഴങ്കാവിലുള്ള ഒരു വീട്ടിലെ അഡ്രസ് അടങ്ങിയ സമന്‍സും, മറ്റ് രേഖകളും ഇതില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

## Article Content

ചോറോട് :ചോറോട് മലോല്‍ മുക്ക് റോഡിലെ കുട്ടൂലി പാലത്തില്‍ നിന്നും കനാല്‍വെള്ളത്തിലേക്ക് ഭക്ഷണ അവശിഷ്ടങ്ങളടങ്ങിയ മാലിന്യം തള്ളി. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇരുചക്രവാഹനത്തിലെത്തി ഒരു ചാക്ക് മാലിന്യം വെള്ളത്തിലേക്ക് എറിഞ്ഞത്. നിരോധ്, മുടി മാലിന്യം, മദ്യക്കുപ്പി, ഭക്ഷണ അവശിഷ്ടങ്ങള്‍, പാം പേഴ്‌സ് അടങ്ങിയ മാലിന്യക്കളാണിതിലുള്ളത്.വടകര നഗരസഭയിലെ പഴങ്കാവിലുള്ള ഒരു വീട്ടിലെ അഡ്രസ് അടങ്ങിയ സമന്‍സും, മറ്റ് രേഖകളും ഇതില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

രാത്രി തന്നെ വടകര പോലിസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസെത്തി പരിശോധന നടത്തി. രാവിലെ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സ്ഥലം സന്ദര്‍ശിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നദ്ദേഹം ഉറപ്പു നല്‍കി. അടുത്ത വീട്ടിലെ സി.സിടിവിയില്‍ ചാക്ക് വലിച്ചെറിയുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

പരിസരവാസികളായ ഫക്രുദ്ദീന്‍, ബെന്നി, പപ്പന്‍ കിഴക്കയില്‍, ശരത്, സത്യന്‍ പി.കെ എന്നിവര്‍ ഉടന്‍ എത്തി പോലിസില്‍ വിവരമറിയിക്കുക യായിരുന്നു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും, പ്ലാസ്റ്റിക്ക് കത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25422/the-panchayat-has-said-that-it-will-take-strict-action-by-dumping-waste-in-the-canal)