---
title: "വടകരയില്‍ ഭിന്ന ശേഷി ഗുണഭോക്താക്കള്‍ക്ക്  കേള്‍വി ഉപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: " Distributed hearing aids to differently abled beneficiaries in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25429/distributed-hearing-aids-to-differently-abled-beneficiaries-in-vadakara"
published_at: "2022-02-09T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203b83e584f4_kp bindu.jpg"
keywords: []
---

# വടകരയില്‍ ഭിന്ന ശേഷി ഗുണഭോക്താക്കള്‍ക്ക്  കേള്‍വി ഉപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** വടകര: നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 വാര്‍ഷിക പദ്ധതി പ്രകാരമുള്ള ഭിന്ന ശേഷി ഗുണഭോക്താക്കളുടെ കേള്‍വി ഉപകരണം വിതരണം ചെയ്തു.

## Article Content

വടകര: നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 വാര്‍ഷിക പദ്ധതി പ്രകാരമുള്ള ഭിന്ന ശേഷി ഗുണഭോക്താക്കളുടെ കേള്‍വി ഉപകരണം വിതരണം ചെയ്തു.

കേള്‍വി ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം  നഗരസഭ  ചെയര്‍പേഴ്‌സന്‍ കെ. പി. ബിന്ദു നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ സി ഡി സ് സൂപ്പര്‍ വൈസര്‍ ജാസ്മിന്‍ സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. പി പ്രജിത. സിന്ധു പ്രേമന്‍, കൌണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ ടി കെ പ്രഭാകരന്‍. അബ്ദുള്‍ഹകീം എന്നിവര്‍ ആശംസ അര്‍പ്പിച്ചു . പി എ ടു. സെക്രട്ടറി ശശിധരന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25429/distributed-hearing-aids-to-differently-abled-beneficiaries-in-vadakara)