---
title: "ഏറാമലയില്‍  ഭ്രാന്തന്‍  കുറുക്കന്റെ  വിളയാട്ടം മൂന്ന് പേര്‍ക്ക് കടിയേറ്റു"
english_title: " fox  bitten  Three people in eramala "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25449/fox-bitten-three-people-in-eramala"
published_at: "2022-02-09T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203d2222f520_fox .jpg"
keywords: []
---

# ഏറാമലയില്‍  ഭ്രാന്തന്‍  കുറുക്കന്റെ  വിളയാട്ടം മൂന്ന് പേര്‍ക്ക് കടിയേറ്റു

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** ഏറാമലയില്‍ ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം . കെഎസ്ഇബി 220 സബ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് 3 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിട്ടുണ്ട്.

## Article Content

**ഓര്‍ക്കാട്ടേരി: ** ഏറാമലയില്‍ ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം . കെഎസ്ഇബി 220 സബ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് 3 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിട്ടുണ്ട്.

തച്ചാറത്ത് നാണു ,ജാനു കാനോത് മീത്തല്‍ , എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. കുറുക്കന്റെ കടിയേറ്റവര്‍ വടകര ഗവ : ആശുപത്രിയില്‍ ചികിത്സ തേടി.

ഒരു പ്രദേശത്തെ ഒന്നാകെ പരിഭ്രാന്തിയിലാഴ്ത്തിയ ഭ്രാന്തന്‍ കുറുക്കനെ നാട്ടുകാര്‍ ഇടപെട്ട് പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25449/fox-bitten-three-people-in-eramala)