---
title: "#ELibrary | വടകര ശ്രീനാരായണ കോളേജിൽ വിശലമായ സൗകര്യങ്ങളോടെ ഇ -ലൈബ്രറി "
english_title: "#ELibrary #wide #facilities #Vadakara #Sreenarayana #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/254554/elibrary-wide-facilities-vadakara-sreenarayana-college"
published_at: "2024-12-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753fe7496df9_e_library.jpg"
keywords: []
---

# #ELibrary | വടകര ശ്രീനാരായണ കോളേജിൽ വിശലമായ സൗകര്യങ്ങളോടെ ഇ -ലൈബ്രറി 

> **Lead Summary:** **വടകര:** ശ്രീനാരായണ കോളേജ് ഇംഗ്ലീഷ് ബ്ലോക്കിൽ പുതിയതായ് നിർമ്മിച്ച വിശാലമായ ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറിയും, കോളേജ് മാനേജറുമായ പി.എം.രവീന്ദ്രൻ നിർവ്വഹിച്ചു.

## Article Content

**വടകര:** ശ്രീനാരായണ കോളേജ് ഇംഗ്ലീഷ് ബ്ലോക്കിൽ പുതിയതായ് നിർമ്മിച്ച വിശാലമായ ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറിയും, കോളേജ് മാനേജറുമായ പി.എം.രവീന്ദ്രൻ നിർവ്വഹിച്ചു.

ഇ -ലൈബ്രറി ഏരിയയുടെ ഉദ്ഘാടനം ചേളന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ:എസ്.പി.കുമാർ നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ: എം.കെ.രാധാകൃഷ്ണൻ, സൂപ്രണ്ട് ജയരാജൻ.ബി.സി, കോളേജ് മാനേജ്മെൻ്റ് നോമിനി കെ.ടി.ഹരിമോഹൻ, പി.ടി.എ വൈസ് പ്രസിഡണ്ട് വിനോദ് കുമാർ, ചെയർപേഴ്സൺ രസ്ന, സൊസൈറ്റി സെക്രട്ടറി രാധാകൃഷ്ണൻ.പി, ഇംഗ്ലീഷ് വിഭാഗം തലവൻ പ്രൊഫസർ സുധീർ കുമാർ, ഡയരക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്, ചന്ദ്രൻ ചാലിൽ, കൗൺസിലർമാരായ ജയേഷ് വടകര, ചന്ദ്രൻ കല്ലാച്ചി, വിനോദൻ മാസ്റ്റർ, ബാലൻ പാറക്കണ്ടി, മേപ്പയിൽ ശാഖ സെക്രട്ടറി ദിനേഷ്മേപ്പയിൽ, രജീഷ്, ശരൺദാസ്.പി.എം, ജിജിത്ത്.സി, ഷിബിന സജു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/254554/elibrary-wide-facilities-vadakara-sreenarayana-college)