---
title: " #JTroad | വാഴ നട്ട് പ്രതിഷേധം; വടകര ജെ ടി റോഡിൽ സ്ലാബ് പൊട്ടി ഗതാഗതക്കുരുക്ക് രൂക്ഷം "
english_title: "#Passengers #distress #Slab #burst #Vadakara #JT #road #causing #severe #traffic #jam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/254578/passengers-distress-slab-burst-vadakara-jt-road-causing-severe-traffic-jam"
published_at: "2024-12-07T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67541203343ad_jt_road.jpg"
keywords: []
---

#  #JTroad | വാഴ നട്ട് പ്രതിഷേധം; വടകര ജെ ടി റോഡിൽ സ്ലാബ് പൊട്ടി ഗതാഗതക്കുരുക്ക് രൂക്ഷം 

> **Lead Summary:** **വടകര: ജെ** ടി റോഡിൽ പുതിയ കലുങ്കു നിർമ്മാണം നടക്കുന്നതിന്റെ എതിർവശത്തെ സ്ലാബ് പൊട്ടി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.

## Article Content

**വടകര: ജെ** ടി റോഡിൽ പുതിയ കലുങ്കു നിർമ്മാണം നടക്കുന്നതിന്റെ എതിർവശത്തെ സ്ലാബ് പൊട്ടി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.

വഴിയാത്രക്കാരടക്കം ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത് കലുങ്കുനിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുക പൊട്ടിയ സ്ലാബ് ഉടൻ നിർമ്മിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് ഡി ടി യു വടകര ഓട്ടോ റിക്ഷ യൂണിറ്റ് പൊട്ടിയ സ്ലാബിൽ വാഴ നട്ടു പ്രതിഷേധിച്ചു.

ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം, വടകര ഓട്ടോ യൂണിറ്റ് കൺവീനർ അൻസാർ അയിത്തല, ജോൺ കൺവീനർ റഹീസ് എം കെ, യഹിയ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/254578/passengers-distress-slab-burst-vadakara-jt-road-causing-severe-traffic-jam)