---
title: "'എല്‍ ഐ സി യെ സംരക്ഷിക്കണം' അധ്യാപക- സര്‍വ്വീസ്  സംഘടനകള്‍ ധര്‍ണ്ണ നടത്തി"
english_title: "Teachers' and service organizations staged a dharna demanding 'protection of LIC'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25458/teachers-and-service-organizations-staged-a-dharna-demanding-protection-of-lic"
published_at: "2022-02-09T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203df52d01ef_LIC OFFICE.jpg"
keywords: []
---

# 'എല്‍ ഐ സി യെ സംരക്ഷിക്കണം' അധ്യാപക- സര്‍വ്വീസ്  സംഘടനകള്‍ ധര്‍ണ്ണ നടത്തി

> **Lead Summary:** **വടകര:** 'എല്‍ ഐ സി യെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി, എല്‍ ഐ സി സ്വകാര്യവത്ക്കരണത്തിനെതിരെ അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ വടകര എല്‍ ഐ സി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സി ബിജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** 'എല്‍ ഐ സി യെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി, എല്‍ ഐ സി സ്വകാര്യവത്ക്കരണത്തിനെതിരെ അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ വടകര എല്‍ ഐ സി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സി ബിജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറി പി സുനില്‍കുമാര്‍ അധ്യ ക്ഷത വഹിച്ചു. എ കെ എസ് ടി യു ജില്ലാ കമ്മിറ്റിയംഗം എന്‍ പി അനില്‍കുമാര്‍, കെ ജി ഓ എഫ് ജില്ല ട്രഷറര്‍ ഡോ.ദില്‍വേദ്, കെ ആര്‍ ഡി എസ് എ വടകര മേഖല സെക്രട്ടറി എം രതീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ജോയിന്റ് കൗണ്‍സില്‍ വടകര മേഖല സെക്രട്ടറി എല്‍ വി ബാബു സ്വാഗതവും ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം എം പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25458/teachers-and-service-organizations-staged-a-dharna-demanding-protection-of-lic)