---
title: "ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസില്‍  രണ്ട് പേര്‍ക്ക് തടവ്ശിക്ഷ"
english_title: "In the case of cannabis smuggling in an autorickshaw Imprisonment for two"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25503/in-the-case-of-cannabis-smuggling-in-an-autorickshaw-imprisonment-for-two"
published_at: "2022-02-10T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62048755b5c2b_impresonment.jpg"
keywords: []
---

# ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസില്‍  രണ്ട് പേര്‍ക്ക് തടവ്ശിക്ഷ

> **Lead Summary:** **വടകര :** കഞ്ചാവുമായി പിടിയിലായ കേസില്‍ ഒരാളെ ആറുമാസം കഠിനതടവിനും ഒപ്പമുള്ളയാളെ രണ്ടുമാസം കഠിനതടവിനും വടകര എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചു. യഥാക്രമം 10,000, 3000 രൂപ പിഴയും അടയ്ക്കണം.

## Article Content

**വടകര :** കഞ്ചാവുമായി പിടിയിലായ കേസില്‍ ഒരാളെ ആറുമാസം കഠിനതടവിനും ഒപ്പമുള്ളയാളെ രണ്ടുമാസം കഠിനതടവിനും വടകര എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചു. യഥാക്രമം 10,000, 3000 രൂപ പിഴയും അടയ്ക്കണം.

മലപ്പുറം വലിയവീട്ടില്‍പ്പടി ചെരക്കാപ്പറമ്പിലെ പാതാരി ഹൗസില്‍ താജുദീനെ(39)യാണ് ആറുമാസം തടവിന് ശിക്ഷിച്ചത്. തമിഴ്‌നാട് പന്തല്ലൂരിലെ മാഞ്ഞാമ്പിയത്തില്‍ നസീറിനെ (57) രണ്ടുമാസം തടവിനും എന്‍.ഡി.പി.എസ്. ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചു.

2016 സെപ്റ്റംബര്‍ രണ്ടിന് ഓട്ടോറിക്ഷയില്‍ 1.3 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25503/in-the-case-of-cannabis-smuggling-in-an-autorickshaw-imprisonment-for-two)