---
title: "മൂരാട് പാലത്തിനു സമീപം ഹോം ഗാര്‍ഡിനെ  ഇടിച്ചിട്ട ഇന്നോവ കാര്‍ കസ്റ്റഡിയില്‍"
english_title: "Home Guard near Murad Bridge Innova car crashed in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25509/home-guard-near-murad-bridge-innova-car-crashed-in-custody"
published_at: "2022-02-10T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620493311be2b_innova .jpg"
keywords: []
---

# മൂരാട് പാലത്തിനു സമീപം ഹോം ഗാര്‍ഡിനെ  ഇടിച്ചിട്ട ഇന്നോവ കാര്‍ കസ്റ്റഡിയില്‍

> **Lead Summary:** വടകര : മൂരാട് പാലത്തിനുസമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ പിടിയില്‍. നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരം കൊയിലാണ്ടിയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ കാസര്‍കോട് രാജപുരം കോളിച്ചാലിലെ പി.പി. സജിയെയും പിടികൂടി. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു. വടകര ട്രാഫിക് യൂണിറ്റിലെ ഹോം ഗാര്‍ഡ് പണിക്കോട്ടിയിലെ പി.എം. രാജനെയാണ് കാര്‍ ഇടിച്ചിട്ടത്.

## Article Content

വടകര : മൂരാട് പാലത്തിനുസമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ പിടിയില്‍. നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരം കൊയിലാണ്ടിയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ കാസര്‍കോട് രാജപുരം കോളിച്ചാലിലെ പി.പി. സജിയെയും പിടികൂടി. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു. വടകര ട്രാഫിക് യൂണിറ്റിലെ ഹോം ഗാര്‍ഡ് പണിക്കോട്ടിയിലെ പി.എം. രാജനെയാണ് കാര്‍ ഇടിച്ചിട്ടത്.

റോഡിന്റെ ഒരുവശത്ത് നില്‍ക്കുകയായിരുന്ന രാജനെ അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം പാലത്തിലേക്ക് കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ശോഭന്‍ മൂരാടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ മറ്റൊരു കാറില്‍ കയറ്റി വടകര സഹകരണ ആശുപത്രിയിലെത്തിച്ചു. മറ്റൊരാള്‍ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്ന് കാറിന്റെ നമ്പര്‍ ശേഖരിച്ചു. ഈ നമ്പര്‍ പോലീസിന് കൈമാറിയതോടെയാണ് കൊയിലാണ്ടിയില്‍വെച്ച് പോലീസ് കാര്‍ പിടികൂടിയത്.

സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയ രാജനെ ബുധനാഴ്ച കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. വടകരയില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുകള്‍ക്ക് അപകട ഭീഷണി നേരിടുകയാണ്. ഹോം ഗാര്‍ഡുകള്‍ക്ക് നേരയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25509/home-guard-near-murad-bridge-innova-car-crashed-in-custody)