ഓർക്കാട്ടേരി : (vatakara.truevisionnews.com) വിലങ്ങാട്, വയനാട്, പ്രകൃതി ദുരന്തമുഖത്തിനു കൈത്താങ്ങായി ബാപ്പുജി റോവർ ക്രൂ ഓർക്കാട്ടേരി വാട്ടർ ടാങ്ക് ക്ലീനിങ്ങ് ചാലഞ്ചിലൂടെ സമാഹരിച്ച അര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര എം.എൽ.എ കെ കെ രമക്ക് കൈമാറി.


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഭാഗമായുള്ള റോവർ ക്രൂ കഴിഞ്ഞ 8 വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്.
ഏകദേശം നൂറോളം വീടുകളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്താണ് ഈ തുക സമാഹരിച്ചത്.
#Relief #Fund #landslide #Tank #Cleaning #Challenge #money #handed #over #help #victims