---
title: "#ManjushaMaviladam |  പട്ടിണി സമരം; പിണറായി സർക്കാർ ജനങ്ങളെ പട്ടിണിയിലാക്കി -മഞ്ജുഷ മാവിലാടം "
english_title: "#Pinarayi #government #starved #people #ManjushaMaviladam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/255201/pinarayi-government-starved-people-manjushamaviladam"
published_at: "2024-12-10T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757f832f3b11_PATTINI_SAMARAM.jpg"
keywords: []
---

# #ManjushaMaviladam |  പട്ടിണി സമരം; പിണറായി സർക്കാർ ജനങ്ങളെ പട്ടിണിയിലാക്കി -മഞ്ജുഷ മാവിലാടം 

> **Lead Summary:** **വടകര: ** നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലൂടെയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചും പിണറായി സർക്കാർ ജനങ്ങളെ പട്ടിണിയിലാക്കിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം പറഞ്ഞു.

## Article Content

**വടകര: ** നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലൂടെയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചും പിണറായി സർക്കാർ ജനങ്ങളെ പട്ടിണിയിലാക്കിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയ നിലപാടുകൾക്കെതിരെ എസ്ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കാലത്ത് പത്ത് മണിക്ക് തുടങ്ങിയ നിരാഹാര സമരം വൈകിട്ട് ആറ് മണിക്ക് സമാപിക്കും.

വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിക്കുന്ന സമരത്തിൽ മണ്ഡലം ട്രഷറർ ബഷീർ കെ കെ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെകെനാസർ മാസ്റ്റർ സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ചു.

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൾ ഹമീദ് മാസ്റ്റർ, സംസ്ഥാന കമ്മിറ്റിയംഗം നാസർ വയനാട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽജലീൽ സഖാഫി,

ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, അഡ്വ:ഇകെ മുഹമ്മദലി, അബ്ദുൽ ഖയ്യും, തുടങ്ങി വിവിധ ജില്ലാ നേതാക്കൾ, വിവിധ മണ്ഡലം നേതാക്കൾസമരത്തിൽ അഭിവാദ്യമർപ്പിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/255201/pinarayi-government-starved-people-manjushamaviladam)