വടകര: (vatakara.truevisionnews.com) വടകരയിലെ 42 വർഷത്തെ പഴക്കമുള്ള ആർ എം എസ് ഓഫീസിൻറെ പ്രവർത്തനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ആർ വൈ ജെ ഡി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
രാഷ്ട്രീയ യുവജനതാദൾ വടകര മണ്ഡലം പ്രസിഡണ്ട് എൻ പി മഹേഷ് ബാബു അധ്യക്ഷനായി.
പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് നിർവഹിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട നാലോളം മണ്ഡലങ്ങളിലെ സാധാരണ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെയാണ് തപാൽ വകുപ്പും, റെയിൽവേ വകുപ്പും ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നും ലയനത്തിന്റെ പേര് പറഞ്ഞ് ഓഫീസ് പ്രവർത്തനം നിർത്തലാക്കുന്ന രീതി ശരിയല്ല, ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിപിൻലാൽ പി സി, സംസ്ഥാന കമ്മിറ്റി അംഗം അതുൽ ടി പി, വടകര മുനിസിപ്പാലിറ്റി കൗൺസിലർ രാജിതാ പതേരി, പഞ്ചായത്ത് മെമ്പർ രമ്യ കണ്ടിയിൽ, സുബീഷ് കെ എം, അജേഷ് കെ എം, അമൽദേവ് എം കെ, ബിനിഷ എം കെ,അതുൽ സുരേന്ദ്രൻ, ഷിജിത്ത് ആർ കെ, റിജീഷ് ടി പി, സുനിജ മഹേഷ്, അഖിൽ പി വി, ഹേമന്ത് എ കെ, എന്നിവർ സംസാരിച്ചു
#Do #not #stop #RMS #office #protest #march #organized