വടകര: (vatakara.truevisionnews.com) ചോറോട് ദേശീയ പാതാ നിർമ്മാണ ഭാഗമായി ചോറോട് - കുരിയാടി റോഡ് ബദൽ മാർഗ്ഗമില്ലാതെ അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം.
കുരിയാടി അടിപ്പാതയുടെ കുറുകെ 5 മീറ്റർ ഉയരത്തിൽ മണ്ണിട്ട് വഴിയടച്ചു. കഴിഞ്ഞ ദിവസം വരെ കാൽനടയാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ വ്യാഴം നേരം വെളുത്തപ്പോൾ വഴി പൂർണ്ണമായും അടച്ച നിലയിലായി. ചോമ്പാൽ ഹർബറിൽ നിന്നു എത്തിയ നിരവധി മത്സ്യ തൊഴിലാളികളും വാഹനങ്ങളും വട്ടം കറങ്ങി.
ജനസഞ്ചാരമുള്ള പാതകൾ അടക്കുന്നതിന് മുമ്പായി മുൻ കുട്ടി അറിയിച്ചു ബദൽ മാർഗ്ഗമൊരുക്കണമെന്ന ഒര് വിധ മാനദണ്ഡങ്ങളും നിർമ്മാണ കമ്പനിയായ വ ഗാഡ് പാലിക്കുന്നില്ലെന്ന പരാതിക്ക് അറുതിയില്ല.
കഴിഞ്ഞ ദിവസം ചേന്ദമംഗലം റോഡ് അടച്ചിട്ടതും വിവാദമായിരുന്നു. നിലവിലെകുരിയാട് - ചോറോട് അടിപ്പാത പൊളിച്ചു പുനർ നിർമിക്കാൻ താൽക്കാലിക പാത ഒരുക്കുന്നതിന്റെ പണി പുരോഗമിക്കുകയാണ്.
താൽക്കാലിക പാത നിർമാണം പൂർത്തിയാകുന്നതിന് മുമ്പേ കുരിയാടി അടിപ്പാത അടച്ചതിന് എൻഎച്ച് ഐ അധികൃതർക്കും മറുപടിയില്ല. വഗാഡ് നിർമ്മാണ കമ്പനിയുടെ ചട്ടങ്ങൾ പാലിക്കാത്ത നടപടിയെ എൻ എച്ച് ഐ അധികൃതരും തുണക്കുകയാണ്.
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിൽ, പാതാ നിർമ്മാണത്തിലെ മെല്ലെ പോക്കും അശാസ്ത്രിയതയും യാത്ര ദുരിതമാക്കി. കോഴിക്കോട് , കണ്ണൂർ ഭാഗങ്ങളിലേക്ക് പതിവായി രോഗികളുമായി ആംബുലൻസ് വാഹനങ്ങൾ കുതിച്ചോടൂന്ന പ്രധാന പാത,വീതിയിലും വളവിലുമാണ് താൽക്കാലികമാണെങ്കിലും നിർമ്മിക്കുന്നത്.
ഇത് അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതിയുമുണ്ട്. ചോറോട് - കുരിയാടി അടിപ്പാത മുന്നറിയിപ്പില്ലാതെ അടച്ചതിൽ വ്യാപക പ്രതിഷേധമുയർന്നു.
#Chorode #national #highway #closed