---
title: "അഴിയൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു"
english_title: "At Azhiyoor Ayurveda Dispensary Appointing a Yoga Instructor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25586/at-azhiyoor-ayurveda-dispensary-appointing-a-yoga-instructor"
published_at: "2022-02-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204dbae16adb_yoga photo.jpg"
keywords: []
---

# അഴിയൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

> **Lead Summary:** **അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു യോഗ ഇന്‍സ്ട്രക്ടറെ നിയമനം നടത്തുന്നു.

## Article Content

**അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു യോഗ ഇന്‍സ്ട്രക്ടറെ നിയമനം നടത്തുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും BNYS/Msc(yoga), Mphill (Yoga) ബിരുദമോ BAMS ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍/ അംഗീകാരമുള്ള ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സ്/ യോഗ പിജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പൂര്‍ത്തീകരിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

18.02.2022 വെള്ളിയാഴ്ച 11 മണിക്ക് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. 18 വയസ്സിനും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകര്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റു ബിരുദങ്ങള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281620535 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25586/at-azhiyoor-ayurveda-dispensary-appointing-a-yoga-instructor)