വടകര: (vatakara.truevisionnews.com) വടകരയിലെ ആർ.എം.എസ് കേന്ദ്രം മാറ്റാനുള്ള തപാൽ വകുപ്പിൻ്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എം.പി.ഐ വടകര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ വകുപ്പിന് നിവേദനം നൽകി.
വടകരയിലെ ആർ.എം,എസ് കേന്ദ്രം മാറ്റുന്നതോടെ ജനങ്ങൾക്ക് തപാൽ ഉരുപ്പടികൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സ്ഥിതിയാണ്. ഇത് സാധാരണ ജനങ്ങളെയും ഉദ്യോഗാർത്ഥികൾ അടക്കമുള്ളവരെയും ദോഷകരമായി ബാധിക്കുകയാണ്.
ഇതിൽ അടിയന്തിരമായി തീരുമാനം എടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വടകര ഹെഡ് പോസ്റ്റ് ഓഫിസ് സൂപ്രണ്ടിന് ആർ.എം.പി.ഐ നിവേദനം നൽകി.
ഏരിയാ സെക്രട്ടറി പി.എം വിനു, ചെയർമാൻ എ.പി ഷാജിത്ത്, വത്സരാജ് ഇ.കെ, ഉണ്ണി കരിമ്പനപാലം, പ്രദീപ്‌കുമാർ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
#petition #filed #Department #Posts #decision #shift #RMS #center #reconsidered #RMPI