---
title: "#Protest | 23 ന് പ്രതിഷേധം; സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ജ്വാല തിർക്കും"
english_title: "#Protest #23rd #protest #flame #lit #front #stations #demanding #stop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/256075/protest-23rd-protest-flame-lit-front-stations-demanding-stop"
published_at: "2024-12-13T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c67ab250b3_railway.jpg"
keywords: []
---

# #Protest | 23 ന് പ്രതിഷേധം; സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ജ്വാല തിർക്കും

> **Lead Summary:** വടകര: ചേമഞ്ചേരി , വെളളറക്കാട്ട്, ഇരിങ്ങൽ, നാദപുരം റോഡ് ,മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത ട്രെയിൻ ആക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. 

## Article Content

വടകര: ചേമഞ്ചേരി , വെളളറക്കാട്ട്, ഇരിങ്ങൽ, നാദപുരം റോഡ് ,മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത ട്രെയിൻ ആക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. 

ഇതിനായി പ്രക്ഷോഭ സമിതി രുപികരിച്ചു. സമരത്തിന്റെ ഭാഗമായി ഡിസംബർ 23 ന് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ജ്വാല തിർക്കും.

ജനപ്രിയ ടെയിനുകൾക്ക് മുഴുവൻ സ്റ്റോപ്പ് നിഷേധിച്ച് വരുമാനം കുറവ് ആണെന്ന് വരുതി തീർത്ത് സ്റ്റേഷനുകൾ അടച്ച് പുട്ടാനുള്ള നീക്കം അംഗകരിക്കില്ല.

മലബാറിലെ സ്റ്റേഷനു കളോട് റെയിൽവെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ടു.

ഇരിങ്ങൽ ആക്ഷൻ കമ്മറ്റി ചെയർമാൻ പുത്തുകാട്ട് രാമകൃഷ്ണൻ അധ്യഷത വഹിച്ചു.

പ്രദീപ് ചോമ്പാല, ജി ഷേഷ് കുമാർ, എ രാമകൃഷ്ണൻ വി വി മുഹമ്മദ് , സി സുനിൽകുമാർ എന്നിവർ സംസാരി ച്ചു.

ഭാരവാഹികൾ : പി ബാബുരാജ് (ചെയർ ) പി വി നിധിഷ് ജന: കൺ),. എ ടി മഹേഷ്( ട്രഷർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/256075/protest-23rd-protest-flame-lit-front-stations-demanding-stop)