Dec 14, 2024 10:43 AM

വടകര: വീഡിയോ റീൽസ് ചിത്രീകരണത്തിനിടെ വടകര കടമേരി സ്വദേശിയായ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ രണ്ടാമത്തെ കാറിൻ്റെ ഡ്രൈവർ അറസ്റ്റിൽ.

തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ മുഹമ്മദ് റഹീസി (32)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂട്ടുപ്രതിയായാണ് കേസിൽ ഉൾപ്പെടുത്തിയത്.

അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് റഹീസാണെന്നു പൊലീസ് പറഞ്ഞു.

ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മരിച്ച വീഡിയോഗ്രഫർ കടമേരി സ്വദേശി ആൽവി(20)നെ ഇടിച്ച കടുംനീല കാർ ഹൈദരാബാദിലെ സ്ഥാപനത്തിന്റെ പേരിലാണെന്നു കണ്ടെത്തിയിരുന്നു.

സ്ഥാപന നടത്തിപ്പുകാരൻ അശ്വിൻ ജെയിനിനു ഹാജരാകാൻ വെള്ളയിൽ പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്.

ആൽവിനെ ഇടിച്ച കാർ ഡ്രൈവർ മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാനെ (28) വെള്ളയിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

#incident #resident #Kadameri #died #during #filming #reels #driver #second #car #arrested

Next TV

Top Stories










News Roundup






Entertainment News