വടകര: (vatakara.truevisionnews.com) റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കളവ് പോയി. കോട്ടക്കൽ സ്വദേശി റിയാസിന്റെ കെഎൽ 56-6390 നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാവിലെ കീർത്തിതിയേറ്റർ ഭാഗത്തേക്കുള്ള റോഡരികിൽ നിർത്തിയതായിരുന്നു. രാത്രി തിരികെ എത്തിയപ്പോഴാണ് ബൈക്ക് കളവു പോയതായി അറിയുന്നത്.
ഇതു സംബന്ധിച്ച് വടകര പോലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 0496 2524206 ലോ 9633219167 ലോ അറിയിക്കുക.
#bike #parked #vicinity #Vadakara #railway #station #stolen