---
title: "ഇനി എല്ലാ ബുധനാഴ്ചയും കൈത്തറി  വസ്ത്രധാരണം മേമുണ്ടയില്‍ വസ്ത്ര വിപണനമേള സംഘടിപ്പിച്ചു"
english_title: "Handloom dress every Wednesday A clothing marketing fair was organized at Memunda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25618/handloom-dress-every-wednesday-a-clothing-marketing-fair-was-organized-at-memunda"
published_at: "2022-02-10T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204fb0453f3e_handloom mela.jpg"
keywords: []
---

# ഇനി എല്ലാ ബുധനാഴ്ചയും കൈത്തറി  വസ്ത്രധാരണം മേമുണ്ടയില്‍ വസ്ത്ര വിപണനമേള സംഘടിപ്പിച്ചു

> **Lead Summary:** വടകര: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും സമ്പൂര്‍ണ്ണ കൈത്തറി വസ്ത്രധാരണം നടപ്പിലാക്കുന്നതിനായി മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി മേപ്പയില്‍ വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി വസ്ത്ര വിപണനമേള സംഘടിപ്പിച്ചു.

## Article Content

വടകര: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും സമ്പൂര്‍ണ്ണ കൈത്തറി വസ്ത്രധാരണം നടപ്പിലാക്കുന്നതിനായി മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി മേപ്പയില്‍ വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി വസ്ത്ര വിപണനമേള സംഘടിപ്പിച്ചു.

മേളയില്‍ ആദ്യവില്‍്പന മേമുണ്ട ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മേനേജ്‌മെന്റ് കമ്മിറ്റി സിക്രട്ടറി പി.പി പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.വത്സലന്‍, ഡെപ്യൂട്ടി എച്ച് എ പി.കെ ജിതേഷ്, പി.കെ ജയറാം, എ.പി രമേശന്‍, ടി.എം സുബൈര്‍, എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25618/handloom-dress-every-wednesday-a-clothing-marketing-fair-was-organized-at-memunda)