വടകര: ബസ്തൊഴിലാളികളെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വടകര -തണ്ണീർപന്തൽ വില്യാപ്പള്ളി -ആയഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് തുടരുന്നു.
പ്രതികളെ അറസ്‌റ്റ് ചെയ്തില്ലെങ്കിൽ 16 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന സംയുക്ത തൊഴിലാളി യൂണിയന്റെ പ്രഖ്യാപനം തള്ളിയ തൊഴിലാളികൾ സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് തണ്ണീർപന്തലിന് സമീപം സിസി മുക്കിൽ കാറിലെത്തിയ സംഘം ഈ റൂട്ടിൽ സർവീസ് നടത്തുന്ന അശ്വിൻ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചത്.
മർദനമേറ്റ തൊഴിലാളികൾ നാദാപുരം ഗവ. ആശുപത്രിയി ലും തുടർന്ന് മെഡിക്കൽ കോ ളേജിലും ചികിത്സ തേടിയിരുന്നു. വടകര പഴയ ബസ് സ്‌റ്റാ ൻഡിൽനിന്ന് സർവീസ് നട ത്തുന്ന 35 ഓളം ബസുകളാണ് വെള്ളിയാഴ്‌ച മിന്നൽ സമരം നടത്തിയത്.
ബസ് ജീവന ക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ നാദാപുരം പൊലീസ് കേസെടുക്കുകയും അക്രമികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.
സ്കൂൾ പരീക്ഷാ സമയത്തെ അപ്രഖ്യാപിത പണി മുടക്ക് വിദ്യാർഥികളെയും യാത്രക്കാരെയും വലച്ചു. യാത്രക്കാർ രാവിലെ ബസ് സ്‌റ്റോപ്പുകളിലും സ്‌റ്റാൻ ഡിലുമെത്തിയപ്പോഴാണ് പണിമുടക്ക് വിവരം അറിയ ന്നത്.
'
#incident #beating #bus #staff #Private #bus #lightning #strike #continues