---
title: "#AITUC | ആവേശകരമായ വരവേൽപ്; എഐടിയുസി തൊഴിലാളി പ്രക്ഷോഭ ജാഥ വടകരയിൽ"
english_title: "#enthusiastic #welcome #AITUC #workers #agitation #march #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/256259/enthusiastic-welcome-aituc-workers-agitation-march-vadakara"
published_at: "2024-12-14T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d919e2e5fa_aituc.jpg"
keywords: []
---

# #AITUC | ആവേശകരമായ വരവേൽപ്; എഐടിയുസി തൊഴിലാളി പ്രക്ഷോഭ ജാഥ വടകരയിൽ

> **Lead Summary:** **വടകര: ** എഐടിയുസി വടക്കൻ മേഖലാ തൊഴിലാളി പ്രക്ഷോഭ ജാഥ ഇന്ന് വടകരയിൽ എത്തിച്ചേർന്നു.

## Article Content

**വടകര: ** എഐടിയുസി വടക്കൻ മേഖലാ തൊഴിലാളി പ്രക്ഷോഭ ജാഥ ഇന്ന് വടകരയിൽ എത്തിച്ചേർന്നു.

തൊഴിലും കൂലിയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപെട്ടും കടുത്ത കേന്ദ്ര അവഗണയിൽ പ്രതിഷേധിച്ച് ജനവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായി എഐടിയുസി സംസ്ഥാന പ്രസിഡന്റ ടി ജെ ആഞ്ചലോസ് Ex MP യുടെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാ ജാഥക്ക് വടകരയിൽ ആവേശകരമായ സ്വീകരണം നൽകി.

നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. സ്വീകരണ സമ്മേളനത്തിൽ സഘാടക സമിതി ചെയർമാൻ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു .

ജാഥാ ലീഡർ ടി ജെ ആഞ്ചലോസ്, ഉപ ലീഡർ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ , സ്വാഗതസംഘം കൺവീനർ ഇ രാധാകൃഷ്ണൻ പ്രസംഗിച്ചു.

ജാഥാ ലീഡറേയും അംഗങ്ങളേയും വാദ്യമേളങ്ങളേടെ പ്രകടനമായി പുതിയ സ്റ്റാന്റിലെ നഗരിയിലേക്ക് ആനയിച്ചു.

എൻ കെ മോഹനൻ പി ഭാസ്കരൻ , സി രാജീവൻ , ടി സുഗതൻ , സുമാലയം കമല ഒ എം രാധ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/256259/enthusiastic-welcome-aituc-workers-agitation-march-vadakara)