---
title: "കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം ; കുഞ്ഞിപ്പള്ളിയില്‍  പ്രതിഷേധ സംഗമം"
english_title: "The government should withdraw from the K Rail project Protest rally at Kunjipally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25669/the-government-should-withdraw-from-the-k-rail-project-protest-rally-at-kunjipally"
published_at: "2022-02-10T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620544b76ee72_k rail meeting.jpg"
keywords: []
---

# കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം ; കുഞ്ഞിപ്പള്ളിയില്‍  പ്രതിഷേധ സംഗമം

> **Lead Summary:** അഴിയൂര്‍ : ഹൈക്കോടതിയുടെ ഉത്തരവ് പോലും അവഗണിച്ച് നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയില്‍ സര്‍വ്വേകല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരനേതാക്കളെ കണ്ണൂര്‍ ചിറക്കലില്‍ വെച്ച് മര്‍ദ്ദിക്കുകയും, അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയും ചെയ്ത പോലീസിന്റെ കിരാതനടപടിയില്‍ പ്രതിഷേധിച്ച് അഴിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളിയില്‍ ബ്ലോക്ക് ഓഫീസിന് സമീപം ഉള്ള ആത്മവിദ്യ സംഘം ഹാളില്‍ പ്രതിഷേധ സംഗമം ഒരുക്കി.

## Article Content

അഴിയൂര്‍ : ഹൈക്കോടതിയുടെ ഉത്തരവ് പോലും അവഗണിച്ച് നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയില്‍ സര്‍വ്വേകല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരനേതാക്കളെ കണ്ണൂര്‍ ചിറക്കലില്‍ വെച്ച് മര്‍ദ്ദിക്കുകയും, അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയും ചെയ്ത പോലീസിന്റെ കിരാതനടപടിയില്‍ പ്രതിഷേധിച്ച് അഴിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളിയില്‍ ബ്ലോക്ക് ഓഫീസിന് സമീപം ഉള്ള ആത്മവിദ്യ സംഘം ഹാളില്‍ പ്രതിഷേധ സംഗമം ഒരുക്കി.

കെ.റെയില്‍ വിരുദ്ധ സമരസമിതി അഴിയൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍ കെ.പി ചെറിയ കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. വടകര നിയോജകമണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ പ്രതിഷേധ സംഘമം ഉദ്ഘാടനം ചെയ്തു.

എം പ്രഭുദാസ് , ഷുഹൈബ് കൈ താല്‍, പി.കെ കോയ മാസ്റ്റര്‍, സിറാജ് മുക്കാളി, കളത്തില്‍ അശോകന്‍ , രാജന്‍ തീര്‍ത്ഥം. പാമ്പള്ളി ബാലകൃഷ്ണന്‍, എം.പി രാജന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുഞ്ഞിപ്പള്ളി ടൗണില്‍ പ്രതിഷേധ പ്രകടനവും നടന്നു. നസീര്‍ വീരോളി, രവീന്ദ്രന്‍ അമൃതം, ബാബു കിഴക്കേടത്ത്, എം.പി കുമാരന്‍, ഗംഗാധരന്‍ മനയില്‍ , ബാബു വെള്ളച്ചാല്‍, സനല്‍കുമാര്‍, സുമിഷ വെള്ളച്ചാല്‍, ചന്ദ്രി തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25669/the-government-should-withdraw-from-the-k-rail-project-protest-rally-at-kunjipally)