---
title: "Udf | വാർഡ് വിഭജനം; യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി"
english_title: "#Division #Wards #UDF #Azhiyur #Panchayat #Committee #staged #protest #dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257401/division-wards-udf-azhiyur-panchayat-committee-staged-protest-dharna"
published_at: "2024-12-19T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763c05c491af_udf.jpg"
keywords: []
---

# Udf | വാർഡ് വിഭജനം; യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** **അഴിയൂർ: ** മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാർഡ് വിഭജനത്തിന് എതിരെ യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**അഴിയൂർ: ** മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാർഡ് വിഭജനത്തിന് എതിരെ യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ല സിക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സി പി എം മാനദണ്ഡങ്ങൾ തള്ളി വാർഡുകൾ പിടിച്ചെടുക്കുള്ള നീക്കങ്ങൾ ചെറുക്കുമെന്ന് അദ്ദഹം പറഞ്ഞു.

ലീഗ് മണ്ഡലം പ്രസിഡൻറ് യു എ റഹീം അധ്യഷത വഹിച്ചു. ടി.സി രാമചന്ദ്രൻ , പ്രദിപ് ചോമ്പാല, കെ.പി വിജയൻ, ഹാരിസ്മുക്കാ ളി, ശശിധരൻ തോട്ടത്തിൽ, കെപി ചെറിയ കോയ ,കെപി രവിന്ദ്രൻ ,, സിറാജ് മുക്കാളി,.കെ വി ബാലകൃഷ്ണൻ, ശശിധരൻ കെ.എം പി കെ കാസിം നസീർ വിരോളി , ടി ഷാനിദ് ,പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257401/division-wards-udf-azhiyur-panchayat-committee-staged-protest-dharna)