---
title: "#VadakaraEngineeringCollege | സൈബർ സ്മാർട്ട് 2024;  സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സമാപിച്ചു"
english_title: "#Cyber ​​#Security #Awareness #Program #Cyber ​​#Smart #2024 #concluded #Vadakara #Engineering #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257519/cyber-security-awareness-program-cyber-smart-2024-concluded-vadakara-engineering-college"
published_at: "2024-12-19T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67642a15f3d31_vadakara_engineering_college.jpg"
keywords: []
---

# #VadakaraEngineeringCollege | സൈബർ സ്മാർട്ട് 2024;  സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സമാപിച്ചു

> **Lead Summary:** **വടകര: **കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**വടകര: **കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിൻ്റെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.

സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് റൂറൽ എസ് പി നിഥിൻ രാജ് ഐ പി എസ് ഉദ്‌ഘാടനം ചെയ്തു.

കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫസർ ശ്രീന എസ് സ്വാഗതവും പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷതയും വഹിച്ചു.തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിൻ്റെ ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു.

ചടങ്ങിൽ വെച്ച് ടെക് ബൈ ഹാർട്ടുമായി കോളേജ് ഓഫ് എൻജിനീയറിങ് വടകര ധാരണാപത്രം ഒപ്പുവെച്ചു.

സൈബർ സെക്യൂരിറ്റി അനലിസ്റ്റായ നീരജ് ഒ, സെമിനാർ നയിച്ചു. സ്റ്റാഫ് അഡ്വൈസർ പ്രൊഫസർ നിഥിൻ. ടി ആശംസകളറിയിച്ച പരിപ്പാടിയിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഹിനിഷ കെ വി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257519/cyber-security-awareness-program-cyber-smart-2024-concluded-vadakara-engineering-college)