വടകര: (vatakara.truevisionnews.com) അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പു പറയുക, മന്ത്രിസ്ഥാനം രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം ബി.നൗഷാദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച സംഗമത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട് റൗഫ് ചോറോട്, മണ്ഡലം ട്രഷറർ ബഷീർ കെ കെ എന്നിവർ സംസാരിച്ചു.
സിദ്ദീഖ് പുത്തൂർ, ഫിയാസ് ടി, നവാസ് വരിക്കോളി, ഷാജഹാൻ കെ വി പി, സമദ് മാക്കൂൽ, സബാദ് അഴിയൂർ, സഫീർ വൈക്കിലശ്ശേരി, റിയാസ് എംകെ, ജലീൽ ഇ കെ, സിദ്ദീഖ് പള്ളിത്താഴെ, മഷൂദ് വടകര, സവാദ് വടകര തുടങ്ങിയവർ നേതൃത്വം നൽകി.
#AmitShah #apologizes #country #insulting #Ambedkar #SDPI #organizes #protest #rally