---
title: "  വടകര റൂറല്‍ ബാങ്ക് 500 ഏക്കറില്‍ ജൈവ  പച്ചക്കറി കൃഷി നടത്തും"
english_title: "Vadakara Rural Bank Organic on 500 acres Vegetable cultivation will be done"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25769/vadakara-rural-bank-organic-on-500-acres-vegetable-cultivation-will-be-done"
published_at: "2022-02-11T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620609fc86ef5_a t sreedHARA.jpg"
keywords: []
---

#   വടകര റൂറല്‍ ബാങ്ക് 500 ഏക്കറില്‍ ജൈവ  പച്ചക്കറി കൃഷി നടത്തും

> **Lead Summary:** **വടകര: **സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വടകര റൂറല്‍ ബാങ്ക് പുതുപ്പണം ശാഖയുടെ നേതൃത്വത്തില്‍ 500ഏക്കര്‍ സ്ഥലത്തു ജൈവ പച്ചക്കറി കൃഷി നടത്തും. ഫീലിയേറ്റു ചെയ്ത നബാര്‍ഡ് അംഗീകാരം ഉള്ള 10 ഓളം ഫാര്‍മേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുക.

## Article Content

**വടകര: **സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വടകര റൂറല്‍ ബാങ്ക് പുതുപ്പണം ശാഖയുടെ നേതൃത്വത്തില്‍ 500ഏക്കര്‍ സ്ഥലത്തു ജൈവ പച്ചക്കറി കൃഷി നടത്തും. ഫീലിയേറ്റു ചെയ്ത നബാര്‍ഡ് അംഗീകാരം ഉള്ള 10 ഓളം ഫാര്‍മേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുക.

ഫെബ്രുവരി 20മുതൽ മെയ്‌ അവസാനം വരെയാണ് പദ്ധതിക്കാലം. വിഷരഹിത പച്ചക്കറികൾ മെയ്‌ അവസാനത്തോടെ വിപണമേളകൾ സംഘടിപ്പിച്ചു വിൽപ്പന നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഇതോടൊപ്പം വാഴ കൃഷിയും നടത്തുവാൻ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട്‌ എ. ടി. ശ്രീധരൻ നിർവഹിച്ചു.

ഡയറക്ടർ അഡ്വ. ഇ. എം. ബാലകൃഷ്ണൻ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗംങ്ങളായ സി. കുമാരൻ, എ. കെ. ശ്രീധരൻ, പി. എം. ലീന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. പി. പ്രദീപ് കുമാർ സ്വാഗതവും ശാഖ മാനേജർ എം.പ്രമോദ് ഷെറിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25769/vadakara-rural-bank-organic-on-500-acres-vegetable-cultivation-will-be-done)