---
title: "#Cpi | മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം; അമിത്ഷായ്ക്കെതിരെ സി പി ഐ പ്രവർത്തകർ വടകരയിൽ  പ്രധിഷേധ പ്രകടനം നടത്തി "
english_title: "#Apologize #resign #CPI #workers #staged #protest  #AmitShah #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257766/apologize-resign-cpi-workers-staged-protest-amitshah-vadakara"
published_at: "2024-12-20T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67657d1a5a92c_cpi.jpg"
keywords: []
---

# #Cpi | മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം; അമിത്ഷായ്ക്കെതിരെ സി പി ഐ പ്രവർത്തകർ വടകരയിൽ  പ്രധിഷേധ പ്രകടനം നടത്തി 

> **Lead Summary:** **വടകര: **രാജ്യസഭയിൽ ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രത്തിനോട് മാപ്പ് പറഞ്ഞ് മന്ത്രി പദവി രാജി വെക്കണമെന്ന് ആവിശ്യപെട്ട് സി പി ഐ പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: **രാജ്യസഭയിൽ ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രത്തിനോട് മാപ്പ് പറഞ്ഞ് മന്ത്രി പദവി രാജി വെക്കണമെന്ന് ആവിശ്യപെട്ട് സി പി ഐ പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു . ജില്ലാ എക്സിക്യൂട്ടീവ് അഗം ആർ സത്യൻ, മണ്ഡലം അസി. സെക്രട്ടറി ഇ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് ടി പി റഷീദ്, കെ കെ രഞ്ജിഷ്, മനോജ് താമ്പു , ഒ എം രാധ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257766/apologize-resign-cpi-workers-staged-protest-amitshah-vadakara)