---
title: "കള്ളില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു"
english_title: " In the case of mixing drugs in toddy The accused were acquitted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25854/in-the-case-of-mixing-drugs-in-toddy-the-accused-were-acquitted"
published_at: "2022-02-11T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620678dca127c_kallu photo.jpg"
keywords: []
---

# കള്ളില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

> **Lead Summary:** വടകര: കള്ളില്‍ മയക്കുമരുന്ന് ചേര്‍ത്തു വില്‍പനക്കു വെച്ചു എന്ന കേസില്‍ വടകര മുന്‍സിപ്പാലിറ്റിയിലെ രണ്ട് കള്ള് ഷാപ്പു നടത്തിപ്പുകാരെയും ജോലിക്കാരേയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. നടു വയലില്‍ കള്ള് ഷാപ്പ് നടത്തിയിരുന്ന വടകര സ്വദേശികളായ മുകുന്ദന്‍, രാജേന്ദ്രന്‍ പാലോള്ളി പാലം കള്ളുഷാപ്പ് നടത്തിയിരുന്ന കുട്ടോത്ത് സ്വദേശി ബാലന്‍ എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജെ.ശ്രീജ വെറുതെ വിട്ടത്.

## Article Content

വടകര: കള്ളില്‍ മയക്കുമരുന്ന് ചേര്‍ത്തു വില്‍പനക്കു വെച്ചു എന്ന കേസില്‍ വടകര മുന്‍സിപ്പാലിറ്റിയിലെ രണ്ട് കള്ള് ഷാപ്പു നടത്തിപ്പുകാരെയും ജോലിക്കാരേയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. നടു വയലില്‍ കള്ള് ഷാപ്പ് നടത്തിയിരുന്ന വടകര സ്വദേശികളായ മുകുന്ദന്‍, രാജേന്ദ്രന്‍ പാലോള്ളി പാലം കള്ളുഷാപ്പ് നടത്തിയിരുന്ന കുട്ടോത്ത് സ്വദേശി ബാലന്‍ എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജെ.ശ്രീജ വെറുതെ വിട്ടത്.

21-12 2001 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര എക്‌സൈസ് കള്ളുഷാപ്പില്‍ നിന്നെടുത്ത സാമ്പിളില്‍ മാരക മയക്കുമരുന്നായ ഡയസി ഫാമിന്റെ അംശം കണ്ടെത്തി എന്നാണ് കേസ്. 2015 ലാണ് എക്‌സൈസ് കോടതിയില്‍ കുറ്റപത്രം ബോധിപ്പിക്കുന്നത്. വിചാരണക്കിടയില്‍ മുകുന്ദന്‍ മരണപ്പെട്ടു.ബാലനും രാജേന്ദ്രനുമാണ് വിചാരണ നേരിട്ടത്.പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പറ്റിയില്ലെന്ന് വിധിയില്‍ പറയുന്നു.

പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ്സ്.ആക്ട്, കേരള അബ്കാരി ആക്ട് എന്നി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.2001 ലെ കേരള സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്താല്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു എന്ന് പ്രതികള്‍ പറയുന്നു.പ്രതികള്‍ക്കു വേണ്ടി അഡ്വക്കറ്റ് പി.പി സുനില്‍ കുമാര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25854/in-the-case-of-mixing-drugs-in-toddy-the-accused-were-acquitted)