---
title: "#Ganjacase | ഓട്ടോറിക്ഷയിൽ നിന്ന്  കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതി കുറ്റക്കാരനല്ലെന്ന് കോടതി"
english_title: "#Case #seizure #ganja #autorickshaw #court #found #accused #guilty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258689/case-seizure-ganja-autorickshaw-court-found-accused-guilty"
published_at: "2024-12-24T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676abd0e2dd24_court.jpg"
keywords: []
---

# #Ganjacase | ഓട്ടോറിക്ഷയിൽ നിന്ന്  കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

> **Lead Summary:** **വടകര: ** ഓട്ടോറിക്ഷയിൽ വെച്ച് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

## Article Content

**വടകര: ** ഓട്ടോറിക്ഷയിൽ വെച്ച് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

കോഴിക്കോട് പന്നിയങ്കര സ്വദേശി ചാമുണ്ടി വളപ്പിൽ അഭിനാസിനെ(36) യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.ജി.ബിജു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

2019 ജനുവരി 21 ന് ഉച്ചയ്ക്ക് 2:45 മണി സമയത്ത് കോഴിക്കോട് ശ്രീകണ്ടേശ്വര ക്ഷേത്രം റോഡിൽ വെച്ച് വാഹന പരിശോധന നടത്തിവരവെ കസബ പോലീസ് സബ്ബ് ഇൻസ്പെക്ടറും സംഘവും പ്രതി ഓടിച്ചുവന്ന ഓട്ടോറിക്ഷയിൽ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്.

പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധിയിൽ പറയുന്നു.

പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനിൽ കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258689/case-seizure-ganja-autorickshaw-court-found-accused-guilty)