---
title: "#Caravanfoundbody | മരണകാരണം കണ്ടെത്തി; കാരവനിൽ യുവാക്കൾ മരിച്ചത് ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച്  "
english_title: "#Cause #death #ascertained #youth #caravan #died #smoke #inhalation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258791/cause-death-ascertained-youth-caravan-died-smoke-inhalation"
published_at: "2024-12-25T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676b9b70dbf43_caravan_found_bodies.jpg"
keywords: []
---

# #Caravanfoundbody | മരണകാരണം കണ്ടെത്തി; കാരവനിൽ യുവാക്കൾ മരിച്ചത് ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച്  

> **Lead Summary:** **വടകര: **കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം വ്യക്തമായി.

## Article Content

**വടകര: **കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം വ്യക്തമായി.

വാഹനത്തിലെ ജനറേറ്ററിൽ നിന്നും വന്ന കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം

മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കാരവനിൽ പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിലാണ് ജനറേറ്ററിൽ നിന്നുമാണ് കാർബൺ മോണോക്സൈഡ് പുറംതള്ളിയതെന്ന് വ്യക്തമായത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും യുവാക്കളുടെ ഉള്ളിൽ കാർബൺ മോണോക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും.

4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾകൊടുവിൽ ഇന്നലെ രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്.

രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി.

എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258791/cause-death-ascertained-youth-caravan-died-smoke-inhalation)